നവീന നഗരം പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയായി: പെരിന്തല്‍മണ്ണയില്‍ തെരുവ് വിളക്കുകള്‍ തെളിഞ്ഞു
പെരിന്തല്‍മണ്ണ: നഗരത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന തുടങ്ങിയതോടെ നവീന നഗരം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനവും തെരുവ് വിളക്കിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീം നിര്‍വ്വഹിച്ചു.
നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആയിഷ കോംപ്ലക്സ് മുതല്‍ അങ്ങാടിപ്പുറം പോളിടെക്നിക്ക് വരെ അറുപത് പോസ്റ്റുകളിലാണ് പുതിയ തരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
നഗരപ്രദേശത്താകെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, ആധുനിക ബസ് കാത്തിരുപ്പു കേന്ദ്രം, ഓട്ടോ-ടാക്സി സ്റ്റാന്റുകള്‍, നടപ്പാതകള്‍ കൈവരി കെട്ടി ടൈലിടല്‍, ബൈപാസ് നടപ്പാത നിര്‍മ്മാണം, ഡിവൈഡറുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. സ്വകാര്യ സംരംഭകരായ മാജിക് ക്രിയേഷന് സിറ്റി ഡവലപ്പ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്്.
അഞ്ച് കോടി രൂപയുടെ പദ്ധതി പൊതു ഫണ്ട് ചിലവഴിക്കാതെ തീര്‍ത്തും സൗജന്യമായാണ് കമ്പനി ചെയ്തു കൊടുക്കുന്നത്. നിര്‍മിക്കുന്ന ഓരോ സംവിധാനത്തിലും പരസ്യം പ്രദര്‍ശിപ്പിച്ച് ലഭിക്കുന്ന വരുമാനത്തിലൂടെ കമ്പനി ഇതിന്റെയെല്ലാം ചെലവുകള്‍ ഈടാക്കും.
നാഷനല്‍ ഹൈവെ, പൊതുമരാമത്ത് തുടങ്ങി മറ്റു വകുപ്പുകളില്‍ നിന്നും ആവശ്യമായ എല്ലാ അനുമതിയും നഗരസഭ ലഭ്യമാക്കുന്നുണ്ട്. നഗരസഭ ട്രാഫിക്ക് ക്രമീകരണ സമിതിയുടെയും കൗണ്‍സിലിന്റെയും തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്് നഗരത്തിലെ വിവിധ സൗകര്യങ്ങള്‍ കമ്പനി ഒരുക്കുന്നത്.
പത്തോളം ബസ് കാത്തിരുപ്പു കേന്ദ്രങ്ങള്‍, മൂന്ന് ഓട്ടോസ്റ്റാന്റുകള്‍, ഒരു ടാക്സി സ്റ്റാന്റ്, ഹൈടെക് ഷോപ്പിങ് കോംപ്ലക്സില്‍ നടപ്പാതയും ഡിവൈഡറും കമ്പനി ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. 80 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. ഒരു വര്‍ഷത്തിനകം ബാക്കിയുള്ള പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തീകരിക്കും.
വൈസ് ചെയര്മാന് നിഷി അനില്‍രാജ് അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന്, രതി അല്ലക്കാട്ടില്‍, പത്തത്ത് ആരിഫ്, കെ.സുന്ദരന്‍, പി.നിര്‍മ്മല, മാജിക് ക്രിയേഷന് സിറ്റി ഡവലപ്പ്മെന്റ് കമ്പനി എം.ഡി ടി. ഷഫീക്ക് മോന് തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]