16കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെതിരെ പോക്‌സോ കേസ്

16കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെതിരെ പോക്‌സോ കേസ്

മലപ്പുറം: 16വയസ്സുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെതിരെ
പോക്‌സോ കേസ് പിതാവിനെതിരെ കരുവാരക്കുണ്ട് പൊലീസ് പോക്‌സോ വകുപ്പു ചുമത്തി കേസ്സെടുത്തു. പുത്തനഴി സ്വദേശിനിയായ പെണ്‍കുട്ടി വാഫിയ കോഴ്‌സിന് പഠിക്കുകയായിരുന്നു. അവധിക്ക് വീട്ടിലെത്തിയതായിരുന്നു കുട്ടി. മാതാവ് ജോലിക്ക് പോയ സമയം പിതാവ് കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇന്നലെയാണ് കുട്ടി ഗര്‍ഭിണിയെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാതാവ് കുട്ടിയെയും കൂട്ടി മഞ്ചേരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരായി പരാതി നല്‍കുകയായിരുന്നു.

Sharing is caring!