തനിക്കെതിരെയുള്ള വ്യാജ ആരോപണത്തിനെതിരെ നജീബ് കാന്തപുരം നിയമ നടപടിക്ക്

കോഴിക്കോട്: തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച കൊടുവള്ളി സ്വദേശിയും പി.ടി.എ റഹീമിന്റെ ബന്ധുവുമായ എം.പി.സി നാസറിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം നിയമ നടപടി ആരംഭിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി ജയിലില്‍ കഴിയുന്ന അബൂലൈസിന്റെ പിതാവാണ് നാസര്‍. ഒരു വാര്‍ത്താ ചാനലില്‍ നടത്തിയ ആരോപണത്തെ തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
അബൂലൈസിന്റെ കൊഫേ പോസ കേസ് അവസാനിപ്പിക്കാന്‍ കത്ത് നല്‍കിയ പി.ടി.എ റഹീമിന്റെയും കാരാട്ട് റസാഖിന്റെയും നടപടി വിവാദമായതിന് തൊട്ട് പിറകെ തനിക്കെതിരെ വ്യാജ ആരോപണവുമായി രംഗത്ത് വന്നതിനെ നിയമപരമായി നേരിടുമെന്ന് നജീബ് കാന്തപുരം അറിയിച്ചു. 50 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച സഹചര്യത്തില്‍ നാസറിന്റെ വരുമാന മാര്‍ഗ്ഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും പരാതി നല്‍കും. അഡ്വ. ഷഹീര്‍ സിംഗ് വഴിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]