പാണക്കാട് ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

പാണക്കാട് ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാളെ കൊടുവള്ളി പൊലിസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കച്ചേരിമുക്ക് വടക്കെതൊടികയില്‍ റഷീദ് വി.ടി.സിയെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസില്‍ കച്ചേരിമുക്ക് സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ട്.

ഇയാള്‍ വിദേശത്താണ്. ഐ.പി.സി 153, 120 എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു. പൊളിറ്റിക്സ് കച്ചേരിമുക്ക്, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിലാണ് ഹൈദരലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം ഇരുവരും പ്രചരിപ്പിച്ചത്. കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്തീന്‍കോയ താമരശ്ശേരി ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

Sharing is caring!