ക്ഷേത്രത്തിലേക്കാവശ്യമായ പാല്‍പായസത്തിലേക്ക് പഞ്ചസാര നല്‍കുന്ന ഒരു മുസ്‌ലിം തറവാടിന്റെ സ്‌നേഹകഥ.

ക്ഷേത്രത്തിലേക്കാവശ്യമായ പാല്‍പായസത്തിലേക്ക് പഞ്ചസാര നല്‍കുന്ന ഒരു മുസ്‌ലിം തറവാടിന്റെ സ്‌നേഹകഥ.

ക്ഷേത്രത്തിലേക്കാവശ്യമായ പാല്‍പായസത്തിലേക്ക് പഞ്ചസാര നല്‍കുന്ന ഒരു മുസ്‌ലിം തറവാടിന്റെ
സ്‌നേഹകഥയാണിത്. മധുരം തൂവുന്ന മതസൗഹാര്‍ദത്തിന്റെ കഥ കൂടിയാണിത്;ക്ഷേത്രത്തിലെ പുത്തരി ദിവസം പെരുമാള്‍ക്കു നിവേദിക്കേണ്ട പാല്‍പായസത്തിലും ഭക്തര്‍ക്കു നല്‍കേണ്ട പുത്തരിയുണ്ടയായ ആഗ്രാണത്തിലും ചേര്‍ക്കേണ്ട പഞ്ചസാര കാലങ്ങളായി നല്‍കുന്ന മുസ്‌ലിം തറവാടിന്റെ സ്‌നേഹകഥ. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും കേളോത്ത് തറവാടുമാണ് ഈ സൗഹാര്‍ദത്തില്‍ കൈകോര്‍ക്കുന്നത്.

ക്ഷേത്രത്തിലെ ഉത്സവ കാലമാണിത്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി മുസ്‌ലിം തറവാടിന് ആചാരബന്ധമുണ്ട്. പുത്തരി മുഹൂര്‍ത്തത്തിനു മുന്‍പു കേളോത്ത് തറവാട്ടിലെ കാരണവരും മരുമക്കളും പുതിയ മണ്‍കലത്തില്‍ പഞ്ചസാര നിറച്ചു വായ് പൊതിഞ്ഞുകെട്ടി ക്ഷേത്രമതില്‍ക്കകത്തെ ബലിക്കല്ലിനു സമീപം സമര്‍പ്പിക്കുന്ന ചടങ്ങുണ്ട

പൂര്‍വികര്‍ കാട്ടിത്തന്ന ഈ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് ലീഗ് യുവജന യാത്രയുടെ നേതാക്കള്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയ മതസാഹോദര്യത്തിന്റെ സംസ്‌കാരം ഊട്ടിയുറപ്പിക്കുക എന്നതു ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം.

വര്‍ഗീയമുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജാഥ പയ്യന്നൂര്‍ വഴി കടന്നു പോകുമ്പോള്‍ ഈ ക്ഷേത്രത്തിലേക്കുള്ള വരവിന് ഏറെ പ്രസക്തിയുണ്ടെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ജാഥാ നായകന്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ക്ഷേത്രം കലവറ സൂക്ഷിപ്പുകാരന്‍ ക്ഷേത്ര മേല്‍ശാന്തിയില്‍നിന്നു ചന്ദനവും പുഷ്പവുമടങ്ങിയ പ്രസാദം ഇലയില്‍ വാങ്ങി മുനവറലി ശിഹാബ് തങ്ങള്‍ക്കു നല്‍കി.

ട്രസ്റ്റി ബോര്‍ഡ് അംഗം അനില്‍ പുത്തലത്ത്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരിച്ചു. ജാഥാ നായകന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.സഹദുല്ല, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.കെ.ഗോപിനാഥ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Sharing is caring!