ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മകള്‍വന്നില്ല , ഉമ്മ ടി.വി റിമോര്‍ട്ട്‌വാങ്ങി വെച്ചതോടെ മകള്‍ തൂങ്ങി മരിച്ചു

ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മകള്‍വന്നില്ല , ഉമ്മ ടി.വി റിമോര്‍ട്ട്‌വാങ്ങി വെച്ചതോടെ മകള്‍ തൂങ്ങി മരിച്ചു

മങ്കട: ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും ടി.വിയുടെ മുന്നില്‍നിന്നും മള്‍വവരാതിരുന്നതോടെ ഉമ്മ ടി.വിയുടെ റിമോര്‍ട്ട് വാങ്ങിവെച്ചു.

ഇതോടെ വിദ്യാര്‍ത്ഥിനി വീടിനകത്ത് തൂങ്ങി മരിച്ചു. മങ്കട കുഴാപ്പറമ്പ് നടുവത്ത് കളത്തില്‍ നജ്മുദ്ദീന്റെ മകള്‍ നജ (14) ആണ് മരിച്ചത്. മലപ്പുറം സെന്റ്ജമ്മാസ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇക്കഴിഞ്ഞ ദിവസം മാതാവ് റിസ്‌വാനയുടെ വീടായ മഞ്ചേരി അച്ചിപ്പിലാക്കലില്‍ വിരുന്നു വന്നതായിരുന്നു.

രാവിലെ മുതല്‍ കുട്ടി ടിവിക്ക് മുന്നിലായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും വരാത്തതിനെ തുടര്‍ന്ന് മാതാവ് ടിവി റിമോട്ട് വാങ്ങി ശാസിക്കുകയായിരുന്നു. ഇതില്‍ മനം നൊന്ത ബാലിക വാതില്‍ അകത്തു നിന്നും കുറ്റിയിട്ട് ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു. നജയുടെ ഒന്നര വയസ്സായ ഇളയ സഹോദരന്‍ ഉറങ്ങുന്ന തൊട്ടിലിന്റെ ഹുക്കിലാണ് ഷാള്‍ കെട്ടിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഉള്ളില്‍ നിന്നും കുറ്റിയിട്ടതായി മനസ്സിലായി. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് നജ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷിസ്, റഷ്ദാന്‍ എന്നിവരാണ് നജയുടെ സഹോദരങ്ങള്‍. മഞ്ചേരി വനിതാ എസ് ഐ ചന്ദ്രിക ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വിദേശത്തായിരുന്ന പിതാവ് നജ്മുദ്ദീന്‍ എത്തിയ ശേഷം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മൃതദേഹം വടക്കാങ്ങര ജുമാമസ്ജിദില്‍ ഖബറടക്കി.

Sharing is caring!