ഇന്ത്യന്‍ അക്കാദമി ഓഫ് പീടിയാട്രിക്സ് സമ്മേളനം 24 മുതല്‍ 25വരെ

മലപ്പുറം: ഇന്ത്യന്‍ അക്കാദമി ഓഫ് പീടിയാട്രിക്സ് കേരള സേ്റ്ററ്റ് ബ്രാഞ്ചിന്റെ വാര്‍ഷിക സമ്മേളനം ഈ മാസം 23, 24, 25 തിയതികളില്‍ മഞ്ചേരി വി.പി ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള 75 ഡോക്ടര്‍മാര്‍ ശിശുരോഗങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. ആരോഗ്യമുള്ള കുട്ടി സന്തോഷമുള്ള രാഷ്ര്ടം എന്നതാണ് സമ്മേളന തീം. ആന്റിബയോട്ടിക് ഔഷധങ്ങളുടെ ദുരുപയോഗ ദോഷവശങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. സംഘടനയുടെ ദേശീയ പ്രസിഡന്റ് ഡോ. ദിഗന്ത് ശാസ്ത്രി ഉദ്ഘാടനം ചെയ്യും. ഡോ. രമേഷ് മുഖ്യപ്രഭാഷണം നടത്തും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതന് അതിഥിയായിരിക്കും. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റായി ഡോ. എം.കെ സന്തോഷിനെ ചടങ്ങില്‍ അവരോധിക്കും. ക്വിസ്, പോസ്റ്റര്‍ പ്രസന്േറഷന് എന്നിവയുമുണ്ടാകും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടിയുമുണ്ടായിരിക്കും.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]