ജില്ലയിലെ ക്ലബ്ബുകള്‍ക്ക് ഇനി ചൈല്‍ഡ്‌ലൈന്‍ ടീമായി മത്സരിക്കാന്‍ അവസരം

മലപ്പുറം: ചെല്‍ഡ്ലൈന്‍ മലപ്പുറം ഫുട്‌ബോള്‍ ടീമിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സിയുടെ പ്രകാശനം കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഇഗ ഹേമലതയ്ക്കു നല്‍കി പി ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു.ബാലസംരക്ഷണ സന്ദേശങ്ങള്‍ യുവാക്കളിയിലേക്കെത്തിക്കുന്നതിന്നും കുട്ടികളില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയിലെ വിവിധ ഫുട്ബാള്‍ ടൂര്ണമെന്റുകളില്‍ ചൈല്‍ഡ്ലൈന്‍ ടീം മത്സരത്തിനിറങ്ങും.

2019സസണിലേക്കുള്ള ജേഴ്‌സിയാണ് എം.എല്‍.എ പ്രകാശനം ചെയ്തത്. ഫുട്‌ബോളിന്റെ തട്ടകമായ മലപ്പുറത്തെ യുവാക്കളെ ഫുട്‌ബോളിലൂടെ തന്നെ ബാലവകാശ നിയമങ്ങളും സാമുഹ്യ പ്രശ്‌നങ്ങളെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്‌ബോളിലേക്ക് ചൈല്‍ഡ്‌ലൈന്‍ കാലെടുത്ത്‌വെക്കുന്നത്.

ഇതിന്റെ ഭാഗമായി ഓരോ പ്രദേശത്തേയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്ക് ചൈല്‍ഡ്‌ലൈന്‍ ടീമായി മത്സരിക്കാനുള്ള അവസരം നല്‍കും.
വിവിധ ക്ലബ്ബുകളുടെ ടീമുകള്‍ക്ക് ചൈല്‍ഡ്‌ലൈന്‍ ജേഴ്‌സിയില്‍ മത്സരത്തിനിറങ്ങാനുള്ള അവസരമാണ് ജില്ലാ ചൈല്‍ഡ്‌ലൈന്‍ ഒരുക്കുന്നത്. ഇതിലൂടെ യുവാക്കള്‍ക്ക് ചൈല്‍ഡ്‌ലൈനിന്റെ പ്രവര്‍ത്തന രീതികളും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ലക്ഷ്യംവെക്കുന്നതെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു.

മത്സരം നടക്കുന്ന മൈതാനങ്ങളില്‍ ചൈല്‍ഡ്‌ലൈനിന്റെ ബുക്ക്‌ലെറ്റുകളും മറ്റും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. ചൈല്‍ഡ്‌ലൈന്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളിലൊന്നും യുവാക്കള്‍ എത്താത്തിനാലാണ് യുവാക്കള്‍ക്ക് ആകര്‍ഷണമുള്ള ഫുട്‌ബോള്‍ മേഖലയിലേക്ക്തന്നെ ചൈല്‍ഡ്‌ലൈന്‍ ഇറങ്ങിയത്.

 

Sharing is caring!