എം.ഐ ഷാനവാസിന്റെ മരണം നഷ്ടമായത് വ്യക്തി പ്രഭാവം കൊണ്ട് വ്യത്യസ്തനായ വ്യക്തിയെ പാണക്കാട് മുനവ്വറലി തങ്ങള്‍
മലപ്പുറം: കേരളത്തിലെ കരുത്തനായ രാഷ്ട്രീയ നായകനും കോണ്‍ഗ്രസിന്റെ പകരം വെക്കാനില്ലത്ത നേതാവുമായിരുന്നു എം.ഐ ഷാനവാസ് എം.പിയെന്ന് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.
ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ ജിഹ്വയായി മാറിയ അദ്ദേഹം തന്റെ വ്യക്തി പ്രഭാവം കൊണ്ട് വ്യത്യസ്തനായി.
ഇന്നലെ രാത്രി പതിനൊന്നിനാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്‍ഡ് എന്നെ വിളിക്കുന്നത്, ‘കാര്യങ്ങള്‍ അല്പം ഗുരുതരമാണ് തങ്ങള്‍ പ്രാര്‍ത്ഥിക്കണം’. എന്നാല്‍ ഇത്ര പെട്ടെന്ന് എല്ലാം സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എപ്പോഴും ഞങ്ങളുടെ കുടുംബവുമായി അഗാധ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗ് പാര്‍ട്ടിക്കും കുടുംബത്തിനും വലിയ നഷ്ടമാണ്.
കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ തിരുവനന്തപുരത്ത് നിന്നും എന്നെ വിളിച്ച് , സന്തോഷം പങ്കുവെക്കുകയും പാണക്കാട്ടേക്ക് വരാമെന്ന് പറയുകയും ചെയതിരുന്നു. പക്ഷെ പെട്ടന്നാണ് രോഗം ഗുരുതരാവസ്ഥ പ്രാപിച്ചത്. പിന്നീടുള്ള നാളുകള്‍ ആശുപത്രിയിലായി.
അദ്ദേഹത്തിന്റെ ജീവിത ചരിത്രം എന്നും വേറിട്ടതായിരുന്നു. തോല്‍വിയുടെ പഴയ ചരിത്രത്തെ 2009-ല്‍ തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് ഷാനവാസ് വിജയിച്ചത്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡുമായായിരുന്നു.
കഠിനപരീക്ഷണങ്ങള്‍ കളം നിറഞ്ഞാടുകയായിരുന്നു ജീവിതത്തില്‍.തിരഞ്ഞെടുപ്പു തോല്‍വികളും രോഗവുമൊക്കെ വീഴ്ത്താന്‍ നോക്കിയെങ്കിലും അന്നൊക്കെ അദ്ദേഹം പൊരുതിക്കയറി. മരണം കാത്തിരുന്ന ആശുപത്രിക്കിടക്കയില്‍നിന്ന് പോലും ധൈര്യപൂര്‍വം ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവസാന നാളുകള്‍ വരെ തന്നിലേല്പിക്കപ്പെട്ട ദൗത്യനിര്‍വ്വ ഹണ വഴിയില്‍ ഓടി നടന്നു. അദ്ദേഹത്തിന്റെ സല്‍കര്‍മ്മങ്ങള്‍ നാഥന് സ്വീകരിച്ച് സ്വര്‍ഗ പ്രവേശം നല്കട്ടെ.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]