കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് ദൂരൂഹ സാഹചര്യത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തര്‍ പ്രദേശ് സ്വദേശിയും വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. സബ് ഇന്‍സ്പെക്ടര്‍ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് ബീഹാര്‍ സ്വദേശി നിഷ(28)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു വര്‍ഷത്തോളമായി തന്റെ കൂടെയാണ് നിഷ താമസിക്കുന്നതെന്ന് വിശ്വജിത്ത് സിങ് പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ പേരും മേല്‍വിലാസവും തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഉണ്യാലുങ്ങലിലെ സ്വകാര്യ ലോഡ്ജിലാണ് വിശ്വജിത്ത് സിങ് താമസിക്കുന്നത്.അവധി കഴിഞ്ഞ് സ്വദേശത്ത് നിന്ന് ഭാര്യയുമായി ഇയാള്‍ തിങ്കളാഴ്ച രാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് പൊട്ടിച്ച് വീടിനകത്തേക്ക് നോക്കിയപ്പോഴാണ് നിഷയെ മരിച്ച നിലയില്‍ കണ്ടതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയിലാണ്.മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു.മുറിയില്‍ നിന്ന് കത്തിയും ബ്ലേഡും പോലീസ് കണ്ടെത്തിട്ടുണ്ട്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.വിരലടയാള വിദഗ്ധര്‍,ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]