എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രം: വിജയരാഘവന്‍

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രം: വിജയരാഘവന്‍

മലപ്പുറം: വിമോചന സമരത്തിന്റെ പുതിയ പതിപ്പിറക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. 1957 അല്ല, മറിച്ച് 2018 ആണെന്ന് ഇത്തരക്കാര്‍ ഓര്‍മിച്ചാല്‍ നല്ലത്. മലപ്പുറത്ത് സിപിഐ എം റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ ജീവിതത്തെ മാറ്റിമറിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാമുഖ്യംനല്‍കുന്ന രാഷ്ട്രീയമാണ് സിപിഐ എമ്മും എല്‍ഡിഎഫും കൈകാര്യംചെയ്യുന്നത്.
സര്‍ക്കാരിനുള്ള അകമഴിഞ്ഞ പിന്തുണ പ്രളയകാലത്തും പിന്നീടും നാം കണ്ടതാണ്. ദിനവും പിന്തുണ വര്‍ധിക്കുന്ന സര്‍ക്കാരിനെ കുഴപ്പത്തിലാക്കാനും സമൂഹത്തില്‍ കലാപങ്ങളുണ്ടാക്കാനുമാണ് ബിജെപി ഗൂഢാലോചന നടത്തുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഗൂഢാലോചനകളൊന്നും വിലപ്പോവില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Sharing is caring!