അബ്ദുൽ വഹാബ് എംപി യുടെ പരിശ്രമ ഫലമായി എരഞ്ഞിമങ്ങാട് സ്കൂളിന് നാലു കോടി ധന സഹായം ലഭിച്ചു
![അബ്ദുൽ വഹാബ് എംപി യുടെ പരിശ്രമ ഫലമായി എരഞ്ഞിമങ്ങാട് സ്കൂളിന് നാലു കോടി ധന സഹായം ലഭിച്ചു](https://cdn.statically.io/img/malappuramlife.com/wp-content/uploads/2018/11/3-28.jpg)
നിലമ്പൂര്‍: ആദർശ ഗ്രാമമായ ചാലിയാർ ഗ്രാമ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് പുതിയതായി രണ്ടു ബ്ലോക്കുകൾ ഉണ്ടാക്കാനായി പ്രധാനമന്ത്രി ജൻ വികാസ് കാര്യക്ക്രം പദ്ധതിയിലൂടെ 4.15 കോടി വികസന പ്രവർത്തനത്തിന് കേന്ദ്ര ഗവണ്മെന്റ് ഉത്തരവായി. ഇതിൽ അറുപത് ശതമാനം കേന്ദ്ര സർക്കാരും നാല്പത് ശതമാനം സംസ്ഥാന സർക്കാരുമാണ് ചിലവഴിക്കുന്നത്. ഇത് പ്രകാരം 30 ക്ലാസ് റൂമുകളും 2 ലൈബ്രറി 2 കമ്പ്യൂട്ടർ ലാബ് 6 സയൻസ് ലാബുകൾ, ഒരു സോഷ്യൽ സയൻസ് ലാബ് രണ്ടു റീഡിങ് റൂമുകളുമാണ് സ്കൂളിന് ലഭിക്കുക. മുമ്പ് എം. എസ് ഡി പി എന്ന പേരിലായിരുന്ന മൈനോറിറ്റി വികസന പദ്ധതിയിൽ നിലമ്പൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ മെയ് മാസം കേന്ദ്ര ഗവണ്മെന്റ് എം എസ ഡീ പീ എന്നത് പീ എം ജെ വീ കെ (പ്രധാന മന്ത്രി ജൻ വികാസ് കാര്യക്ക്രം ) എന്ന പേര് മാറ്റി പദ്ധതി പുനർ ആവിഷ്കരിച്ചപ്പോൾ മലപ്പുറം ജില്ലയിലെ എല്ലാ മൈനോറിറ്റി കേന്ദ്രീകൃത പഞ്ചായത്തുകളും നിലമ്പൂർ ബ്ലോക്ക് പൂർണമായും ഉൾപ്പെടുത്തണമെന്ന് പീ വീ അബ്ദുൽ വഹാബ് എംപീ കേന്ദ്ര ന്യൂനപക്ഷ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്‌വിക്ക് നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ബ്ലോക്കിനെയും ജില്ലയിലെ 26 ന്യൂനപക്ഷ ടൗണുകളെയും പുതുതായി ഉൾപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നിലംബൂർ ബ്ലോക്കിൽ നിന്നും മലപ്പുറം ജില്ലാ ഭരണ കൂടത്തിന്റെ അംഗീകാരത്തോടെ എരഞ്ഞിമങ്ങാട് സ്കൂളിന്റെ വികസന പ്ലാൻ സംസ്ഥാന മൈനോറിറ്റി വകുപ്പിന് സമർപ്പിച്ചിരുന്നു . സംസ്ഥാന തല കമ്മീറ്റി പൂർണ പിന്തുണയോടെ കേന്ദ്ര ഗവൺമെന്റിന് സമർപിച്ചു. സംസ്ഥാന സർക്കാർ മുന്നൂറ് കോടിയിലതികം വരുന്ന ഒരു ബ്രഹത് പ്ലാൻ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചതിൽ കൊല്ലം ജില്ലയിലെ ഒരു മാർക്കറ്റ് ഷെഡ് പ്ലാനും നിലമ്പൂർ ബ്ലോക്കിന്റെ എരഞ്ഞിമങ്ങാട് സ്കൂൾ പ്ലാനും ആദ്യ ഘട്ടത്തിൽ തന്നെ അംഗീകരിച്ച ഉത്തരവ് ഇറങ്ങുകയായിരുന്നു . മറ്റു പദ്ധതികളുടെ കേന്ദ്ര അംഗീകാരത്തിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ്.
. 1974 ൽ സ്ഥാപിതമായ എരഞ്ഞിമങ്ങാട് സ്കൂളിന് ഒരു വലിയ വികസന പ്രവർത്തനമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. 63 ശതമാനം വിദ്യാർഥികൾ ന്യൂനപക്ഷ വിപാകങ്ങളിൽ നിന്നും പഠിക്കുന്ന സ്കൂളായതിനാൽ തന്നെ ന്യൂനപക്ഷ പദ്ധതി നടപ്പിലാക്കുവാൻ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ കെ ടീ ജലീലിന്റെ പ്രതേക പരിഗണയും ലഭിച്ചിട്ടുണ്ട്.
തന്റെ ആദർശ പഞ്ചായഥായ ചാലിയാറിന്റെ വിൿസന പ്ലാൻ നേടിയെടുക്കുന്നതിന് അബ്ദുൽ വഹാബ് എം പീ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് ഉദ്യാഗസ്ഥരെയും മന്ത്രിയെയും നേരിൽ കണ്ടു പ്രളയ ബാധിത പ്രദേശമായതിനാൽ പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു, ബഹു മന്ത്രിയും NAWADCO പ്രൊജക്റ്റ് ഓഫീസറും പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മാസ്റ്ററും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പീ ടീ ഉസ്മാനും പദ്ധതി നിർമാണത്തിന് നേതൃത്ത്വം നൽകി.
|
RECENT NEWS
![](https://malappuramlife.com/wp-content/uploads/2025/01/Collector-HC-700x400.jpg)
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]