സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീം അംഗം ഇജാസ് അഹ്മദിനെ ആദരിച്ചു

വള്ളുവമ്പ്രം.: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീമിനെ പ്രതിനിധീകരിച്ച എം ഇജാസ് അഹമ്മദിനെ സോളിഡാരിറ്റി വള്ളുവമ്പ്രം-അത്താണിക്കല്‍ ഘടകങ്ങള്‍ ആദരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സ്വാലിഹ് ഉപഹാരം നല്‍കി. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് സി അബ്ദുനാസര്‍, സോളിഡാരിറ്റി യൂണിറ്റ് പ്രസിഡണ്ട് എന്‍.എം ഹബീബ്, എസ്.ഐ.ഒ. യൂണിറ്റ് പ്രസിഡണ്ട് മുബാരിസ് സി, ഡോ. യൂസഫ് അമീന്‍, കെ. മുഹ്യുദ്ധീന്‍, എം. അഹമ്മദ്, സി മൂസക്കുട്ടി, പി. അലി അശ്റഫ്, പി. അഹമ്മദ് കബീര്‍, സി. ആഷിഖ്, ഷഫീഖ് അഹമ്മദ്, എം. നസീം അഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Sharing is caring!