മലപ്പുറത്തുകാരുടെ സഹായ മനസ്സിന് പാണക്കാട് തങ്ങളോട് നന്ദി പറഞ്ഞ് ലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍
കൊണ്ടോട്ടി: കേരളം നേരിട്ട മഹാ പ്രളയ കാലഘട്ടത്തില്‍ ചെങ്ങന്നൂര്‍,പറവൂര്‍ പ്രദേശത്തു ദുരിതാശ്വാസ പ്രവര്ത്ത നം നടത്തുന്നതിനും, ശുചീകരിക്കാനും മറ്റും മലപ്പുറത്തു നിന്നും വന്നെ ത്തി സഹായിച്ചവരെ നേരിട്ടു കാണു ന്നതിനും, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരി. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സിന്റെ ആശംസകള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കുന്നതിനും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയു ടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസന സഹായ മെത്രാ പ്പോലീ ത്തയുമായ അഭി.ഡോ. ഗീവര്‍ ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോ ലീത്താ മലപ്പുറത്തെത്തി.പാണക്കാട് സന്ദര്‍ശിച്ചു.പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി., പി.വി. അബ്ദുള്‍ വഹാബ് എം.പി,മുന്‍ എം.പി അബ്ദുള്‍ സമദ് സമദാനി, അഡ്വ.യു.എ.ലത്തീഫ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ തങ്ങള്‍ ക്കൊപ്പം സന്നിഹിതരായിരുന്നു. മഞ്ചേരി സി.എച്ച്.സെന്റര്‍ സന്ദര്‍ശന ശേഷം അദ്ദേഹം കൊണ്ടോട്ടി ശിഹാ ബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ സന്ദര്‍ശിച്ചു.ഡയാലിസിസ് രോഗിക ളെ കണ്ടു സമാധാന വാക്കുകള്‍ പകര്‍ന്നു.സെന്റര്‍ ചെയര്മാന് പി.എ. ജബ്ബാര്‍ ഹാജി, സി.ടി.മുഹമ്മദ് എന്നി വരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.തുടര്ന്ന്പുളിക്കല് മുജാഹിദ് ജുമഅത്ത് പള്ളിയില്‍ ഖുത്വുബ ശ്രവി ച്ച അദ്ദേഹം ജുമഅശേഷം പുളിക്കല്‍ പ്രദേശത്ത് നിന്ന് പ്രളയദുരിതാശ്വാസ ത്തില്‍ സഹായിച്ചവര്‍ക്ക് നന്ദി അറി യിച്ചു.മതങ്ങള്‍ സ്നേഹമാണ് ,നന്മ ഉദ്ലോഷിക്കുന്ന മതങ്ങള്‍ക്കിടയില്‍ ചെകുത്താന്മാര് കയറുന്നതാണ് വിഭാഗീയതകള്‍ക്കും വര്‍ഗീയതക്കും കാരണമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം ഒരു പാടമാണ്. ഇതിലൂടെ നാം ആര്‍ജ്ജിച്ച സൗഹാ ര്ദ്ദത്തിന്റെ പ്രകാശം നാം അണയാ തെ സൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ഖത്തീബ് മൊയ്തീന് കോയ മദീനിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.ചെറുകാവ് ഫൈസല്‍ കൊല്ലോളിയുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തിയ ബിഷപ്പ് പുളിക്കല്‍ മിഷന് ഫ്ലഡ് യൂത്ത് അലൈവ് പ്രവര് ത്തരുമായി കൂടി കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്..മലങ്കര സഭയുടെ മാധ്യമ വിഭാഗം അധ്യക്ഷനായ ഡോ. ഗീവര്‍ ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമനസ്സി നെ മാധ്യമ വിഭാ ഗം കോ-ഓര്‍ഡിനേ റ്റര്‍ അഡ്വ. ഗില്‍ബര്‍ട്ട് ചീരന്‍, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി മെമ്പര്‍ പി. യു ഷാജന് എന്നിവര്‍ അനുഗമിച്ചു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]