ഹര്‍ത്താല്‍ അനുകൂലികള്‍ തിരൂരിലെ ബസ് അക്രമിച്ച് കണ്ടക്‌റുടെ ബാഗിലെ പണം കവര്‍ന്നെന്ന്

ഹര്‍ത്താല്‍ അനുകൂലികള്‍ തിരൂരിലെ ബസ് അക്രമിച്ച്  കണ്ടക്‌റുടെ ബാഗിലെ  പണം കവര്‍ന്നെന്ന്

മലപ്പുറം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ പോലീസ് ശബരിമലയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാവിലെ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന്് അക്രമി സംഘം തിരൂരിലെ ബസ് അക്രമിച്ച് കണ്ടക്‌റുടെ ബാഗിലെ പണം കവര്‍ന്നെന്ന്.

3500രൂപയോളം കവര്‍ന്നെന്നാണ് പരാതി.ഇതിന് പുറമെ ഓട്ടോകള്‍ അടിച്ചുതകര്‍ത്തു, ബസിനെ വട്ടിമിട്ട് തടഞ്ഞ് ഡ്രൈവറുടെ ഷര്‍ട്ട് അടക്കം വലിച്ചു കീറുകയും ദൃശ്യം പകര്‍ത്തിയെന്ന് പറഞ്ഞ് ബസ് ജീവനക്കാരന്റെ മൊബൈല്‍ ഫോണും എടുത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ മുങ്ങി.
.
തിരൂരില്‍ ഹര്‍ത്താലാണെന്നറിയാതെ ഓട്ടം പോകുവാനെത്തിയ ഫ്രണ്ട്‌സ് ബസ് ഡ്രൈവര്‍ കുറു കത്താണി കൈതക്കല്‍ നിയാസി(28)നെ ബൈക്കിലെത്തിയ ഏഴംഗ സംഘം അക്രമിച്ചു. മര്‍ദ്ദനമേറ്റ നിയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ നിയാസിന്റെ ഫോണ്‍ തട്ടിയെടുക്കുകയും, വീഡിയോ ദൃശ്യം പകര്‍ത്തുകയും ,തടയാന്‍ ചെന്ന കണ്ടക്ടറുടെ ബാഗിലെ കളക്ഷന്‍ പണം കവര്‍ന്നതായും പറയുന്നു. പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ പോലീസ് ശബരിമലയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാവിലെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലതുകയാണ്. ഹര്‍ത്താലാണെന്നറിയാതെ യാത്ര പുറപ്പെട്ടവരെല്ലാം വഴിയില്‍ കുടുങ്ങി. കെ.എസ്.ആര്‍.ടി.സി.ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. തൃശൂര്‍ ചാലക്കുടിയില്‍ ബസ് തടയാന്‍ ശ്രമിച്ച ശബരിമല കര്‍മ്മ സേവാ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Sharing is caring!