ജലീല്‍ പങ്കെടുക്കുന്ന പരിപാടിളെല്ലാം ബഹിഷ്‌ക്കരിച്ച് ലീഗ് നേതാക്കള്‍

ജലീല്‍ പങ്കെടുക്കുന്ന പരിപാടിളെല്ലാം ബഹിഷ്‌ക്കരിച്ച് ലീഗ് നേതാക്കള്‍

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീല്‍ പങ്കെടുക്കുന്ന പരിപാടികളെല്ലാം ബഹിഷ്‌ക്കരിച്ച് ലീഗ് നേതാക്കള്‍. ജലീല്‍ പങ്കെടുക്കുന്ന ഒരു പരിപാടികളിലും പ്രാദേശിക നേതാക്കള്‍വരെ വിട്ടു നിന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പൊതുപരിപാടികളില്‍നിന്നെല്ലാം ലീഗ് നേതാക്കള്‍ വിട്ടു നിന്നിരുന്നു.

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെത്തിയ മന്ത്രിക്കെതിരെ എം.എസ്.എഫ് ,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചീമുട്ടയും ചെരിപ്പു മെറിഞ്ഞു.പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള അടി കലശലില്‍ രണ്ട് പോലീസുകാര്‍ക്ക് നിസ്സാര പരുക്കേറ്റു.ഇരുപത്തഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.
മലയാള സര്‍വ്വകലാശാലയില്‍ ആറാമത് കേരള ഹിസ്റ്ററി കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത് .പ്രതിഷേധമുണ്ടാവുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തിരൂര്‍ നഗരത്തിലും മലയാള സര്‍വ്വകലാശാലയിലും കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു. തിരൂരിലെ ഒരു സ്വകാര്യ ചടങ്ങില്‍ എത്തിയ മന്ത്രിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ പോലീസ് നീക്കം ചെയ്തു.

പിന്നീടാണ് മന്ത്രി മലയാള സര്‍വകലാശാലയിലെത്തിയത്.മന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഓഡിറ്റോറിയത്തില്‍ നേരത്തെ നിലയുറപ്പിച്ച ആറ് എം.എസ്.എഫ്.പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് വേദിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വന്‍തോതില്‍ മലയാള സര്‍വകലാശാലക്ക് മുന്‍വശത്തെ റോഡില്‍ എത്തിക്കൊണ്ടിരുന്നു. കൂടുതല്‍ പോലീസുമെത്തി.ഉല്‍ഘാടനം ചെയ്ത് പുറത്തിറങ്ങിയ മന്ത്രി കാറില്‍ റോഡിലേക്ക് കയറിയപ്പോഴാണ് യൂത്ത് ലീഗുകാര്‍ ചെരിപ്പും ചീമുട്ടയും കാറിനു നേര്‍ക്കെറിഞ്ഞത്. ബലപ്രയോഗത്തിലൂടെ മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ പോലീസ് വഴിയൊരുക്കി. ബലപ്രയോഗത്തിനിടയില്‍ സുഫൈല്‍ ,ശരത് എന്ന പോലീസുകാര്‍ക്ക് പരുക്കേറ്റു.തുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

Sharing is caring!