ദേശീയ ഫോട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടമണിയിപ്പിച്ചത് മലപ്പുറത്തുകാരന്‍ആസിഫ്

ദേശീയ ഫോട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് കിരീടമണിയിപ്പിച്ചത് മലപ്പുറത്തുകാരന്‍ആസിഫ്

 

തേഞ്ഞിപ്പാലം: ഗോവയില്‍ വെച്ച് നടന്ന ദേശീയ നയന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
കേരളം ഗോവയെ രണ്ടു ഗോളുകള്‍ക്കാണ് ഫൈനലില്‍ തോല്‍പിച്ചത്. കിരീടമണിയിച്ച
രണ്ടു ഗോളുകളും പുത്തൂര്‍പള്ളിക്കല്‍ അമ്പലാടത്ത് പിഎ അബ്ദുല്‍ കരീമിന്റെ മകന്‍
ആസിഫിന്റെ കാലില്‍ നിന്നായിരുന്നു.
ഇരുപത്തഞ്ചു സംസ്ഥാനങ്ങള്‍ പങ്കെടുത്ത മത്സരത്തിലെ ബെസ്റ്റ് പ്ലെയറും ആസിഫ്
ആണ്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച രണ്ട് പേരില്‍ ഒരാളും ആസിഫ്
ആണ്.
വിപികെഎംഎച്ച്എസ്എസ് പുത്തൂര്‍ പള്ളിക്കല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആസിഫ്
മത്സരത്തില്‍ ആകെ പത്ത് ഗോളുകളാണ് അടിച്ചത്.
വൈറ്റ് നീഗ്രോസ് പുത്തൂര്‍ പള്ളിക്കലിന്റെ താരമായ ആസിഫ് നിലവില്‍ കേരള
എഫ്‌സിക്കു വേണ്ടിയാണ് പന്ത് തട്ടുന്നത്.

ഗോവയില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ നയന്‍ എ സൈഡ് നാഷണല്‍ ഫുട്‌ബോള്‍ അണ്ടര്‍ 17
ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഗോവയെ തോല്‍പ്പിച്ച് കേരളം ചാമ്പ്യന്മാരായി. ജി
വി രാജ തിരുവന്തപുരത്തിന്റെ ഗോള്‍ കീപ്പര്‍ വിഷ്ണു നയിച്ച കേരള ടീം ഒരു ഗോളുപോലും വഴങ്ങാതെയാണ് ചാമ്പ്യന്മാരായതു.ഗ്രൂപ്പ് ഘട്ടത്തില്‍ മുഴുവന്‍ മലയാളികളുമായി ഇറങ്ങിയ കര്‍ണാടക ടീമിനെ പരാജയപ്പെടുത്തി തുടങ്ങിയ ജൈത്ര
യാത്ര യൂത്ത് ഐ ലീഗ് പ്ലയേഴ്സുമായി ഇറങ്ങിയ പഞ്ചാബിനെയും, മഹാരാഷ്ട്രയേയും , ഹിമാചല്‍ പ്രാദേശിനെയും ,ഛത്തീസ്ഗഡിനെയും
പരാജയപ്പെടുത്തി ക്വര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വര്‍ട്ടര്‍ഫൈനലില്‍ ഡെല്‍ഹിയെയും, സെമിഫൈനലില്‍ ഹരിയാനയെയും തോല്പിച്ച് ഇന്ത്യയിലെ ചാംപ്യന്‍സിനെ തേടുന്ന ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലില്‍ ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നിലംപരിശാക്കി ചാമ്പ്യന്‍ പട്ടം കേരളത്തിലേക്ക്.ചാമ്പ്യന്‍ഷിപ്പില്‍
മികച്ച കളിക്കാരനായി കേരളത്തിന്റെ എഫ് സി കേരള താരം ആസിഫ്, മികച്ച ഡിഫന്‍ഡര്‍
ആയി എഫ് സി കേരള ടീമിന്റെ റമീസ്, മികച്ച ഗോള്‍ കീപ്പര്‍ ആയി ജി വി രാജ തിരുവനന്തപുരത്തിന്റെ വിഷ്ണു പി. എസ് എന്നിവരെ തിരഞ്ഞെടുത്തു.

Sharing is caring!