ബന്ധുനിയമനം: യോഗ്യത തിരുത്താന്‍ കെ.ടി ജലീല്‍ ഇടപെട്ടതിന്റെ തെളിവുകള്പുറത്തുവിട്ട് പി.കെ ഫിറോസ്
മലപ്പുറം: ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ടു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഉത്തരവിറക്കിയതായി രേഖകള്‍ സഹിതം പി.കെ ഫിറോസ് കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സെക്രട്ടറിയുടെ ഉപദേശത്തെ മറികടന്നാണ് മന്ത്രി ഈ തീരുമാനം എടുത്തത്. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന സെക്രട്ടറിയുടെ ഉപദേശത്തിന് മന്ത്രി വിലകല്പിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. യോഗ്യത മാറ്റുകയാണെങ്കില്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി വേണമെന്ന ആവശ്യമാണ് ജലീല്‍ തള്ളിയത്. മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ യോഗ്യത മാറ്റിയതെന്നു വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്തോറും കൂടുതല്‍ കുരുക്കുകള്‍ മുറുകുന്ന ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. മന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും യൂത്ത്ലീഗ് തീരുമാനിച്ചിട്ടുണ്ട്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]