കോട്ടക്കുന്നിലേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കിയ നടപടി വര്‍ധനവ് പിന്‍വലിച്ചു

കോട്ടക്കുന്നിലേക്കുള്ള  പ്രവേശന ഫീസ്  ഇരട്ടിയാക്കിയ നടപടി  വര്‍ധനവ് പിന്‍വലിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലേക്കുള്ള ഇരട്ടിയാക്കിയ പ്രവേശന ഫീസ് വര്‍ദ്ധനവ് ഡിടിപിസി പിന്‍വലിച്ചു.തീരുമാനം സ്വാഗതം ചെയ്യുന്നതായും കൂടുതല്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കിയും പ്രവര്‍ത്തിപൂര്‍ത്തീകരിക്കാത്ത മിറാക്കിള്‍ ഗാര്‍ഡന്‍ പോലെത്ത പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിച്ചും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡിടിപിസി മുന്നോട്ട് വരണമെന്നും മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പത്ത് രൂപയില്‍ നിന്നും ഇരുപത് രൂപ യായി ഉയര്‍ത്തിയ ഫീസ് പിന്‍വലിച്ചത് .കോണ്‍ഗ്രസ്സ് കമ്മറ്റിയും മറ്റു ജനാധിപത്യ കക്ഷി കളും നടത്തിയ സമരത്തിന്റെ വിജയമാണെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം കെ മുഹസിന്‍ അദ്ധ്യക്ഷം വഹിച്ചു . വീക്ഷണം മുഹമ്മദ് , പെരുമ്പള്ളി സൈയ്ത്, ഉപ്പൂടന്‍ ഷൗകത്ത് , മുജീബ് ആനക്കയം , പരി ഉസ്മാന്‍ , സമീര്‍ മുണ്ടുപറമ്പ് , മനോജ് അധികാരത്ത് , ജയപ്രകാശ് എം , പി എം ജാഫര്‍ , അഡ്വ ഷമീം, അഡ്വ അബ്ബാസ് , പി പി സലീം , കെ എം ഗിരിജ , എന്നിവര്‍ പ്രസംഗിച്ചു .

Sharing is caring!