മന്ത്രി ജലീലിന്റെ കാറില്‍ ഒരേസമയം പതിച്ചത് അഞ്ച് ചീമുട്ടകള്‍

മലപ്പുറം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ജലീലിനെതിരെ മലപ്പുറത്ത് പ്രതഷേധം ശക്തം. ജലീല്‍ പോകുന്ന ചടങ്ങുകളിലെല്ലാം യൂത്ത്‌ലീഗും യൂത്ത്‌കോണ്‍ഗ്രസും വ്യാപക പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നലെ എടപ്പാളിലെത്തിയ ജലീലിനെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടുകയും ചീമുട്ട എറിയുകയും ചെയ്തു. തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. 20പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെ എടപ്പാള്‍ ജങ്ഷനിലെ കുറ്റിപ്പുറം റോഡില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെയാണ് അമ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ കാറിലേയ്ക്ക് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞ് കരിങ്കൊടികളുമായി മന്ത്രിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ചിതറിയോടിയ പ്രവര്‍ത്തകരെ പോലിസ് വീണ്ടും വളഞ്ഞിട്ട് അക്രമിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എ എം രോഹിത്, ഇ പി രാജീവ്, കണ്ണന്‍ നമ്പ്യാര്‍, രഞ്ജിത് തുറയാറ്റില്‍, ആഷിഫ് പൂക്കരത്തറ ഇരുപതോളം പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം കടന്ന വന്ന മന്ത്രിയുടെ കാറിനു മുന്നിലേക്ക് പല ഭാഗത്തുനിന്നായി വന്ന പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എറിഞ്ഞ ചീമുട്ടകളില്‍ അഞ്ചെണ്ണം കാറിന്റെ മുന്‍ ഗ്ലാസില്‍ വീണ പൊട്ടി. അതോടെയാണ് പോലീസ് ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകര്‍ക്ക് പോലീസ് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാത്രി ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ദിവസം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും വ്യാപകമായി ജലീലിനെ കരിങ്കൊടി കാട്ടുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ പോലീസിന്റെ ലാത്തി വിശലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]