അവസാനം മന്ത്രിയുടെ ബന്ധു രാജിവെച്ചു ജലീലിന്റെ ബന്ധുനിയമനം ബന്ധുഅദീബ് രാജിവെച്ചു
മലപ്പുറം: ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് കത്തയച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ക്കാണു കത്ത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതായും. തന്നെ തിരിച്ചു മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.&ിയുെ;നാളെ ചേരുന്ന കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം കത്ത് ചര്‍ച്ചയ്ക്കെടുക്കും.
മന്ത്രി കെ.ടി.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ അദീബിനു വഴിവിട്ടാണു നിയമനം നല്‍കിയെന്ന വിവാദം ശക്തമായിരിക്കെയാണു രാജി.&ിയുെ;കെ.ടി. അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും അംഗീകാരമില്ലെന്നു കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്‍, ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോര്പറേഷന് അപേക്ഷ നല്‍കിയതിന്റെ വിവരങ്ങളും പുറത്തായിരുന്നു.
അണ്ണാമല സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍നിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ) നേടിയത്. ബിടെക്കിനൊപ്പം പിജിഡിബിഎയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല ഈ കോഴ്സിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണു കോര്‍പറേഷന്റെ വാദം.
എന്നാല്‍, അണ്ണാമല സര്‍വകലാശാലയുടെ പിജിഡിബിഎയ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എംജി സര്‍വകലാശാലകളും ഈ കോഴ്സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷയ്ക്കൊപ്പം പിജിഡിബിഎം കോഴ്സിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ആദ്യമാസത്തെ ശമ്പളം ലഭിച്ചതിനു ശേഷമാണു വര്‍ധന ആവശ്യപ്പെട്ട് അദീബ് കോര്പറേഷന് അപേക്ഷ നല്‍കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അദീബിന് 1.10 ലക്ഷം രൂപയായിരുന്നു ശമ്പളമെന്നാണു കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ വി.കെ. അക്ബര്‍ പറയുന്നത്. എന്നാല്‍, കോര്‍പറേഷനില്‍ 86,000 രൂപയാണു മാസശമ്പളം നല്‍കുന്നത്. അലന്‍വന്‍സുകളൊന്നുമില്ല. ആദ്യമാസത്തെ ശമ്പളം നല്കിയപ്പോള് അലവന്‍സ് കൊടുക്കണമെന്ന് അദീബ് അഭ്യര്‍ഥിച്ചതായി എംഡി പറഞ്ഞു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]