കെ.എം ഷാജിക്കെതിരായ വിധി: ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷയെന്ന് മന്ത്രി കെ.ടി ജലീല്‍…

കെ.എം ഷാജിക്കെതിരായ വിധി:  ലീഗിനും യൂത്ത് ലീഗിനും  പടച്ചവന്‍ നല്‍കിയ ശിക്ഷയെന്ന്  മന്ത്രി കെ.ടി ജലീല്‍…

മലപ്പുറം: കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ലീഗിനും യൂത്ത് ലീഗിനും ദൈവം നല്‍കിയ ശിക്ഷയെന്ന് മന്ത്രി കെ.ടി ജലീല്‍. അന്യായം പറഞ്ഞ് അപവാദം പ്രചരിപ്പിച്ച് അപമാനപ്പെടുത്താന്‍ ശ്രമിച്ചതിന് പടച്ചവന്‍ നല്‍കിയ ശിക്ഷയാണിതെന്ന് മന്ത്രി പറഞ്ഞു. ന്യൂസ് 18 കേരളയോടാണ് മന്ത്രിയുടെ പ്രതികരണം.

എന്തൊക്കെയായിരുന്നു ഇവരൊക്കെ ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. ഇതൊക്കെ മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്ന വിചാരം ഇവര്‍ക്കൊക്കെ ഉണ്ടാകണ്ടേ. ഏതായാലും ഇതൊക്കെ ഉന്നയിച്ച ആളുകളെയും കാത്തിരിക്കുന്നത് സമാനമായ അനുഭവങ്ങളാകുമെന്ന് ഇവരൊക്കെ മനസിലാക്കിയാല്‍ നന്നാകും’- കെ.ടി ജലീല്‍ പറഞ്ഞു.

ലീഗ് മുമ്പ് മതേതര ചിന്തയും വര്‍ഗീയ പ്രചാരണങ്ങളില്ലാതെയുമായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു. ലീഗ് സ്വന്തം കാര്യം നേടാന്‍ വേണ്ടിയും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയും വര്‍ഗീയ കാര്‍ഡ് ഉപയോഗിക്കുന്നു എന്നത് കുറച്ച് കാലമായി പരക്കെ നിലനില്‍ക്കുന്ന ആക്ഷേപമാണ്. മതവും വിശ്വാസവും ഇസ്ലാമും പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പുകളില്‍ അവര്‍ മുസ്ലിം ജനവിഭാഗത്തെ സ്വന്തം ഭാഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

Sharing is caring!