മലപ്പുറത്ത് ജലീല്‍ എവിടെ എത്തിയാലും തടയാനും, കരിങ്കൊടി കാട്ടാനും തീരുമാനിച്ച് യൂത്ത്‌ലീഗ്

മലപ്പുറത്ത് ജലീല്‍  എവിടെ എത്തിയാലും  തടയാനും, കരിങ്കൊടി  കാട്ടാനും തീരുമാനിച്ച്  യൂത്ത്‌ലീഗ്

മലപ്പുറം: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീല്‍ രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സമര പരമ്പരയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലും കരിദിനമാചരിച്ചു. അതോടൊപ്പം തന്നെ മലപ്പുറത്ത് ജലീല്‍ എവിടെ എത്തിയാലും തടയാനും, കരിങ്കൊടി
കാട്ടാനും യൂത്ത്‌ലീഗ് ഭാരവാഹികള്‍ തീരുമാനിച്ചു.
ഇന്ന് കറുത്ത കോട്ടണിഞ്ഞ് കരിങ്കൊടിയുമേന്തി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ ആസ്ഥാനത്ത് നടന്ന കരിദിന പ്രതിഷേധ സംഗമം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു.
യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, എന്‍.കെ അഫ്സല്‍ റഹ്്മാന്‍, വി. മുസ്തഫ, പി.എ സലാം, അഷ്റഫ് പാറച്ചോടന്‍, എന്‍.പി അക്ബര്‍, ഹകീം കോല്‍മണ്ണ, ഷരീഫ് മുടിക്കോട്, ഷാഫി കാടേങ്ങല്‍, എസ്.അദ്നാന്‍, ഹുസൈന്‍ ഉള്ളാട്ട്, സൈഫുല്ല വടക്കുമുറി, കപ്പൂര്‍ സമീര്‍, ഫെബിന്‍ കളപ്പാടന്‍, നൗഷാദ് പരേങ്ങല്‍, മുജീബ് ടി, അബ്ബാസ് വടക്കന്‍, മന്‍സൂര്‍ പള്ളിമുക്ക്, സഹല്‍ വടക്കുംമുറി, റവാഷിദ് ആനക്കയം, സി.പി സാദിഖലി, കുഞ്ഞിമാന്‍ മൈലാടി, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, പി.കെ ബാവ, എം.പി മുഹമ്മദ് പ്രസംഗിച്ചു.

Sharing is caring!