മന്ത്രി കെ.ടി. ജലീലിന്റെ വാഹനത്തിന് നേരെ കരിങ്കൊടി

മന്ത്രി കെ.ടി. ജലീലിന്റെ വാഹനത്തിന് നേരെ  കരിങ്കൊടി

വളാഞ്ചേരി: കുറ്റിപ്പുറത്ത് മന്ത്രി കെ.ടി. ജലീലിന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുറ്റിപ്പുറം മിനിപമ്പയില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് മന്ത്രി എത്തിയത്. ഇതിനിടെ ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.

ബന്ധു നിയമനം മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ യൂത്ത് ലീഗ് വൈ.പ്രസിഡണ്ട് അമീര്‍ പാതാരി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സമീര്‍ബാബു അദ്ധ്യക്ഷത വഹിച്ചു*ഹാരിസ് കളത്തില്‍ ,ഷബീര്‍ കറുമുക്കില്‍,സുനില്‍ ബാബു,സാഹില്‍ കുന്നത്ത്,ശിഹാബ് ചോലയില്‍,ഷെഫീക്ക് കാരാകുഴിയില്‍,നൗഫല്‍ പാതാരി ,നൗഫല്‍ അരിപ്ര, നൗഫല്‍ തവളേങ്ങല്‍, നൗഷാദ് അരിപ്ര ,കെ.ടി അന്‍സാര്‍ ,ഫാറൂഖ് മൂന്നാക്കാല്‍,ആശിഖ് പാതാരി ,മുഹമ്മദ് അന്‍സാര്‍ കെ.ടി,മാജിദ് അരിപ്ര സലാം ആറങ്ങോടന്‍,സുബ്രഹ്മണ്ണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു*

Sharing is caring!