ബന്ധു നിയമന വിവാദം; ജലീലിനെ പിന്തുണച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും
പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവിനെ നിയമിച്ച സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്.ഡപ്യൂട്ടേഷനില്‍ ആളെ നിയമിക്കാമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. മന്ത്രി കെ.ടി.ജലീല്‍ അഴിമതിയും, സ്വജനപക്ഷപാതവും നടത്തുന്നയാളെന്ന ആരോപണം തന്നെ വസ്തുതക്ക് നിരക്കാത്തതാണ്. ആരോപണം ഉന്നയിക്കപ്പെടുന്ന വ്യക്തിയെപ്പറ്റി കൂടി ചിന്തിക്കണമെന്നും, ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടത്താത്തവരെപ്പറ്റി പറയുമ്പോള്‍ മാന്യത പുലര്‍ത്തണമെന്നും സ്പീക്കര്‍ പൊന്നാനിയില്‍ മാധ്യമങ്ങളോട് പറഞ്ഞു
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




