യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് താനൂരില്‍ പിടിയില്‍
താനൂര്‍: യുവതിയുടെ മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഒഴൂര്‍ പുല്‍പ്പറമ്പ് സ്വദേശി നെല്ലിശ്ശേരി മൊയ്തീന്‍കുട്ടിയുടെ മകന് ഷംസുദ്ദീ (31)നാണ് പരപ്പനങ്ങാടി പൊലീസ് പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ അയ്യപ്പന്‍കാവ് വച്ചാണ് സംഭവം. നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിലെ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുല്പ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് ഷംസുദ്ദീന്.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]