ആഗോള മുസ്ലിം പണ്ഡിത സഭയുടെ ജനറല്‍ അസംബ്ലി നാളെ

ആഗോള മുസ്ലിം പണ്ഡിത സഭയുടെ ജനറല്‍ അസംബ്ലി നാളെ

തിരൂരങ്ങാടി: ആഗോള മുസ്ലിം പണ്ഡിത സഭയുടെ അഞ്ചാമത് ജനറല്‍ അസംബ്ലിക്ക് ഇന്ന് (ശനി) തുര്‍ക്കിയിലെ ചരിത്ര സാംസ്‌കാരിക നഗരിയായ ഇസ്തംബൂളില്‍ തുടക്കമാവും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് ആറുദിവസം നീണ്ടുനില്‍ക്കുന്ന ആഗോള പണ്ഡിത പ്രതിനിധി സംഗമത്തിനു തുടക്കാവുക. എട്ടിന് വ്യാഴാഴ്ച അസംബ്ലി സമാപിക്കും.ഇന്ത്യയില്‍ നിന്ന് സമസ്ത കേരഇ ജംഇയത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സംബന്ധിക്കും. ഇസ്ലാമിക ലോകത്തെ മുസ്ലിം പണ്ഡിതരുടെ പ്രധാന പൊതുവേദിയാണ് ആഗോള പണ്ഡിത സഭ. അറബ് അറേബതര രാജ്യങ്ങളില്‍ നിന്നുള്ള മസ്ലിം പണ്ഡിതര്‍ പ്രതിനിധികളായ സഭ 2004 ലാണ് രൂപീകരിച്ചത്. സംഘടനയുടെ ആസ്ഥാനം ഖത്തറിലാണ്. ശൈഖ് യൂസുഫ് ഖറദാവിയാണ് പണ്ഡിത സഭയുടെ അധ്യക്ഷന്‍. പ്രമുഖ സുന്നി പണ്ഡിതനും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ വിദഗ്ദനുമായ ഡോ. അലി മുഹ് യിദ്ദീന്‍ ഖുര്‍റദാഗിയാണ് ജന.സെക്രട്ടറി. നാലുവര്‍ഷത്തിലൊരിക്കലാണ് പണ്ഡിത സഭയുടെ ജനറള്‍ അസംബ്ലി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് പണ്ഡിതര്‍ സംബന്ധിക്കുന്ന അഞ്ചാമത് ജനറല്‍ അസംബ്ലിയില്‍ വിവിധ ആനുകാലിക മത വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും സിംബോസിയങ്ങളും നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി കൂടിയായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി 2012 മുതല്‍ ആഗോള മുസ്ലിം പണ്ഡിത സഭയില്‍ അംഗമാണ്.

Sharing is caring!