ഇന്ത്യയുടെ ഉരുക്കുവനിത ഓര്‍മ്മയായിട്ട് 34വര്‍ഷം

ശരീഫ് ഉള്ളാടശ്ശേരി
ഇന്ത്യയുടെ ഉരുക്കുവനിത ഓര്‍മ്മയായിട്ട് 34വര്‍ഷം

ഇന്ത്യയുടെ ഉരുക്കുവനിത ഓര്‍മ്മയായിട്ട് ഇന്നേക്ക്
മുപ്പത്തിനാല് വര്‍ഷം. 1984ഒക്ടോബര്‍ 31 രാവിലെ 10 10. ന് സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ നിന്ന് തൊട്ടടുത്തുള്ള അക്ബര്‍ റോഡിലെ ഒന്നാം നമ്പര്‍ വസതിയിലേക്ക് നടക്കാന്‍ ഇറങ്ങിയതിന്റെ പ്രധാന കാരണം ബ്രിട്ടീഷ് നാടകകൃത്ത പീറ്റര്‍ ഉസ്തിനോവിന്റെ മാധ്യമ സംഘവുമായുള്ള അഭിമുഖമായിരുന്നു
അന്നത്തെ കാലത്ത് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഖലിസ്ഥാന്‍ തീവ്ര വാദവും ഇന്ദിരയുടെ ജീവന് ഭീഷണിയുയര്‍ത്തിയിരുന്നു അത് കൊണ്ട് തന്നെ ബ്‌ളൗസ്സിനുള്ളില്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാതെ ഇന്ദിര പുറത്തിറങ്ങിയിരുന്നില്ല പക്ഷെ അന്ന് പീറ്റര്‍ ഉസ്തിനോവുമായുള്ള കൂടിക്കാഴ്ച്ച ഉള്ളതിനാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണ്ടെന്നു വെച്ചു
വീടിനുള്ളില്‍ നിന്നും ഇറങ്ങി 59 സെക്കന്റുകള്‍ക്കകം ഇന്ദിര വിക്കറ്റ് ഗേറ്റിനടുത്തെത്തി അവിടെ തന്റെ വിശ്വസ്തനായ ബിയാന്ത് സിങ് നില്‍ പുണ്ടായിരുന്നു കഴിഞ്ഞ ഒന്‍പതു കൊല്ലമായി തന്റെ സുരക്ഷ സേനയിലുള്ള ആളെ കണ്ട ഇന്ദിര പുഞ്ചിരിച്ചു പക്ഷെ സിങ്ങിന്റെ മറുപടി വെടിയുണ്ടകളുടെ രൂപത്തില്‍ ആയിരുന്നു ഇന്ദിരയുടെ ഉദരത്തിലേക്ക് നിറയൊഴിച്ചു ഇന്ദിര നിലത്തു വീണപ്പോള്‍ സുരക്ഷ സേനയിലെ കോണ്‍സ്റ്റബിള്‍ സത്വന്ത് സിങ് തുരു തുരെ വെടിയുയര്‍ത്തി
സുരക്ഷ ഭടന്മാരില്‍ സിഖ് കാര്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും ഉണ്ടായികൊട്ടെ എന്നാണ് പറഞ്ഞത് അന്ന് ഉദ്യഗസ്ഥരോട് ഇന്ദിര പറഞ്ഞത് ഒന്ന് കൊണ്ടും കാര്യമില്ല. എന്റെ കൊലയാളികള്‍ വരുമ്പോള്‍ എന്നെ രക്ഷപെടുത്താനുള്ളവര്‍ ആവും ആദ്യം ഓടിപ്പോവുക. അത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു അന്ന് സുരക്ഷ സൈനികരില്‍ പലരും ആദ്യം ചെയ്തത് രക്ഷപെടാന്‍ ഓടുകയായിരുന്നു
1984 ഒക്ടോബര്‍ 30 ന് ഭുവനേശ്വറില്‍ വെച്ച് ഇന്ദിര നടത്തിയ പ്രസംഗം തന്റെ മരണം മുന്നില്‍ കണ്ടു തന്നെയായിരുന്നു എന്ന് സംശയിക്കുന്ന തരത്തിലായിരുന്നു
ഇന്ന് ഞാന്‍ ജീവനോടെയുണ്ട്. നാളെ അങ്ങിനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. രാജ്യ സേവനത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടിവന്നാലും ഞാന്‍ അഭിമാനിക്കും എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമാവും എന്നാണ് അവസാനം ആയി പ്രസംഗിച്ചത്
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിര എന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട് 1000 കൊല്ലങ്ങള്‍കിടയില്‍ ജീവിച്ച ശ്രേഷ്ടയായ വനിതയെ കണ്ടെത്താനായി ബി ബി സി നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്ദിര ഒന്നാമതെത്തി
എലിസബത് രാഞ്ജി. മേരിക്യുറി. മദര്‍ തെരേസ. എന്നിവരെ പിന്തള്ളിയാണ് ഇന്ദിര ഒന്നാമതെത്തിയത്
1966 ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ആയി ഇന്ദിരഗാന്ധി അധികാരമേറ്റു ചെറുപ്പത്തില്‍ ജോണ്‍ ഓഫ് ആര്‍ക് ആയിരുന്നു പ്രചോദനമെങ്കില്‍ മുതിര്‍ന്നപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡീഗോള്‍ ആയി
1917 നവംബര്‍ 17 ന് ജനിച്ചു നെഹ്റുവിന് പെണ്‍കുട്ടിയാണ് പിറന്നതെന്ന് അറിഞ്ഞു മുത്തച്ഛന്‍ ആയ മോത്തിലാല്‍ നെഹ്റു മോത്തിലാലിന്റെ അമ്മയുടെ പേരായ ഇന്ദ്രാണിയെ ഓര്‍ത്താണ് പേരകുട്ടിക്ക് ഇന്ദിര എന്ന് പേരിട്ടത് അന്ന് മുത്തച്ഛന്‍ പറഞ്ഞത് ഇവള്‍ ആണ്‍കുട്ടികളെക്കാള്‍ മിടുക്കിയാവും എന്നാണ് അത് ശരിയാവുകയും ചെയ്തു

Sharing is caring!