തിരുര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്.ഐയുടെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീയിട്ടു നശിപ്പിച്ചു

തിരൂര്‍: തിരുര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ അബദുള്‍ ഷൂക്കൂറുന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ചു.
.പൂര്‍ണ്ണമായും ബൈക്ക് കത്തി നശിച്ചു. മുറി വഴിക്കലില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കാണ് അക്രമികള്‍ കത്തിച്ചത് .താനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹത, താനൂര്‍ പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ വ്യക്തി വിരോധം തന്നോട് ആര്‍ക്കും ഇല്ലെന്നും എന്താണ് ഇതിന്റെ കാരണമെന്നും അറിയില്ലെന്നും അബ്ദുള്‍ ഷൂക്കൂര്‍ അറിയിച്ചു .
വീട്ടിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കെ.എല്‍ 10-എസ്., 6309 നമ്പര്‍ ഹീറോ ഹോണ്ടാ മോട്ടോര്‍ സൈക്കിള്‍ ആണ് തീയിട്ടത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. പറവണ്ണ മുറവഴിക്കിലാണ് ഷുകൂറിന്റെ വീട്.
പറവണ്ണയില്‍ ഓട്ടോ ട്രിപ്പ് പോകാന്‍മടിച്ച ഓട്ടോ ഡ്രൈവറുടെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം നിലനില്‍ക്കെയാണ് ബൈക്ക് കത്തിച്ചിരിക്കുന്നത്. കേസിലെ പ്രതിക്ക് പോലീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതി പോലീസുകാരന്റെ ഒറ്റുകാരനായി പ്രവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു. പ്രതിയെ സഹായിച്ചതില്‍ പ്രതിഷേധമാകാം ഇതിന് പിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

Sharing is caring!