താനൂരില്‍ കുടുബനാഥനെ കൊലപ്പെടുത്താന്‍ ശ്രമം

താനൂര്‍ – നടക്കാവില്‍ താമസിക്കുന്ന പുതിയ വീട്ടില്‍ മുഹമ്മദ് ഷരീഫിനെയാണ് അപായപ്പെടുത്തുവാന്‍ ശ്രമമുണ്ടായത്.പുലര്‍ച്ചെ 5.15-ന് അടുത്തുള്ള പള്ളിയിലേക്ക് നിസ്ക്കാരത്തിന് വിട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടയിലാണ് സംഭവം.ഹെല്‍മറ്റ് ധരിച്ച് വെള്ള തുണിക്കൊണ്ട് മുഖം മറച്ച് മഴക്കോട്ട് ധരിച്ചുള്ള ആളുടെ ദൃശ്യമാണ് വിട്ടിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുള്ളത്.മുഹമ്മദ് ഷരീഫ് പുറത്തിറങ്ങി വാതില്‍ പൂട്ടുന്നതിനിടയില്‍ പിന്നില്‍ നിന്നും ഒരടി നീളമുള്ള കത്തിയെടുത്ത് വീശുകയായിരുന്നു.പെട്ടന്ന് ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.നല്ല ആരോഗ്യമുള്ള ആളുടെ ദൃശ്യമാണ് സി.സി.ടി.വി.യില്‍ ഉള്ളത്.തിങ്കളാഴ്ച്ച പുലര്‍ച്ചെയും ഇയാള്‍ വിട്ടില്‍ വന്ന ദൃശ്യം സി.സി.ടി.വി.യില്‍ ഉണ്ട്.കൂടതെ 19-ാം തിയ്യതിലും ഇയാളുടെ രൂപ സാദൃശ്യമുള്ള ആള് പള്ളിക്ക് സമീപം നില്‍ക്കുന്നത് കണ്ടതായി നാട്ടുകര്‍ പറഞ്ഞു.
മക്കളില്ലാത്ത പരേതനായ യു.വി.കുഞ്ഞട്ടി ഹാജി ചെറുപ്പത്തിലെ ദത്തെടുത്തതാണ് മുഹമ്മദ് ഷരീഫിനെ.ഭാര്യയും മൂന്ന് മക്കളുമാണ് ഇവര്‍ക്ക്.കുഞ്ഞട്ടി ഹാജിയുടെ ഭാര്യ ആയിഷാബീവിയും ഇവരുടെ കൂടെയാണ് താമസം.
RECENT NEWS

നിലമ്പൂരിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ സന്ദർശിച്ചു
മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജില്ലയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിൽ കെ.എ.എസ് ട്രെയിനി [...]