സുന്നി ഐക്യം പ്രാദേശിക തലത്തില്‍ വേണ്ടെന്ന് ഇകെ വിഭാഗം

സുന്നി ഐക്യം പ്രാദേശിക തലത്തില്‍ വേണ്ടെന്ന് ഇകെ വിഭാഗം

കോഴിക്കോട്: സുന്നികള്‍ക്കിടയില്‍ പ്രാദേശികമായി ഐക്യം ആവശ്യമില്ലെന്ന നിലപാടുമായി സമസ്ത ഇകെ വിഭാഗം. സമസ്ത കോഴിക്കോട് ജില്ല പുറത്തിറിക്കിയ പ്രസ്താവനയിലാണ് പ്രാദേശിക തലത്തില്‍ ഐക്യത്തിന് മുതിരേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത്. നേതൃത്വം തീരുമാനിക്കുന്നത് വരെ പ്രാദേശിക തലത്തില്‍ നിലവിലുള്ള അവസ്ഥ തന്നെ തുടരണമെന്ന് പ്രസ്താവനയില്‍ പറയുന്നു. നബിദിനാഘോഷ പരിപാടികള്‍ ഇരു വിഭാഗവും ഒരുമിച്ച് നടത്തേണ്ടതില്ലെന്നും പ്രസ്താവനയിലുണ്ട്. ഇക്കാര്യം ഇകെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുന്നി ഐക്യം നേതൃതീരുമാനത്തിന് ശേഷം :സമസ്ത

കോഴിക്കോട്: സുന്നീ ഐക്യശ്രമത്തിന്റെ പേരില്‍ പ്രാദേശിക തലങ്ങളില്‍ ദുരുദ്ദേശപരമായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ തിരിച്ചറിയണമെന്നും ഐക്യവും സഹകരണവും എല്ലാം സമസ്തയുടെ നേതൃത്വം തീരുമാനമെടുക്കുന്നത് വരേ നിലപാട് മാറ്റമില്ലെന്നും സമസ്ത കോഴിക്കോട് ജില്ലാ കോഓഡിനേഷന്‍ സമിതി യോഗം പ്രസ്താവിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും നബിദിനാഘോഷങ്ങളില്‍ മറുവിഭാഗവുമായ് സഹകരിച്ചും ഐക്യപ്പെട്ടും നീക്കങ്ങള്‍ നടത്തുന്നതായി അറിയുന്നു. ആദര്‍ശ ബന്ധിതമായ ഐക്യവും ലയനവും അനിവാര്യമാണെന്നത് മഹത്തരമായ വസ്തുതയാണ്. അതിന്റെ ശ്രമങ്ങള്‍ നേതൃത്വത്തില്‍ നടക്കുകയുമാണ്. പക്ഷേ അതിന്റെ പേരില്‍ പ്രാദേശി തലത്തില്‍ ഐക്യനീക്കങ്ങള്‍ നടത്തേണ്ടതില്ല. നബിദിനാഘോഷമുള്‍പ്പെടെ ഒരു സംരംഭങ്ങളിലും മഹല്ലു, മദ്രസ, സ്ഥാപനങ്ങളില്‍ നിലവിലുള്ള അവസ്ഥയില്‍ നിന്ന് യാതൊരു മാറ്റവും ഉണ്ടാക്കരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു. യോഗത്തില്‍ ചെയര്‍മാന്‍ ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ (സമസ്ത), ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, സലാം ഫൈസി മുക്കം (എസ്.എം.എഫ്), സി.എച്ച്.മഹ്മൂദ് സഅദി, മലയമ്മ അബൂബക്കര്‍ ഫൈസി (എസ്.വൈ.എസ്) കെ. കെ. ഇബ്രാഹിം മുസ്ലിയാര്‍, പി.ഹസൈനാര്‍ ഫൈസി (എസ്.കെ.ജെ.എം), ടി.വി.സി.സമദ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി വടകര (എസ്. കെ.ജെ.ക്യു), എന്‍.അബ്ദുല്ല മുസ്ലിയാര്‍,അബ്ദുല്‍ ബാരി ബാഖവി (ജംഇയ്യത്തുല്‍ മുദരിസീന്‍ ), സയ്യിദ് മുബശിര്‍ തങ്ങള്‍, ഒ.പി .അഷ്‌റഫ് (എസ്.കെ.എസ്.എസ്.എഫ്), എ.പി.പി.തങ്ങള്‍, കെ.പി.കോയ (മാനേജ്‌മെന്റ് അസോസിയേഷന്‍), സി.എ.ഷുകൂര്‍ മാസ്റ്റര്‍ (എംബ്ലോയിസ് അസോസിയേഷന്‍), മുസ്തഫ മുണ്ടുപാറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D2147160848935500%26id%3D1422317994753126&width=500″ width=”500″ height=”350″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

Sharing is caring!