സി.ബി.ഐ ഫാസിസ്റ്റ് വല്‍കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: അബ്ദുസമദ് പൂക്കോട്ടൂര്‍

നിലമ്പൂര്‍: ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ ഫാസിസ്റ്റ് വല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാംപിന്റെ ഭാഗമായി നിലമ്പൂര്‍ മണ്ഡലം നേതൃസംഗമത്തില്‍ (ഇന്‍തിസാബ് 1440) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മതേതര്വത്തിന് തുരങ്കം വെക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിനെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ അത്തരം ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കെതിരേ ബോധവല്‍കരിക്കാനും, അതിനെതിരേ സമുദായം ഉണര്‍ന്നു പ്രവര്‍ത്തിക്കാനും സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ചന്തക്കുന്ന് മര്‍കസില്‍ നടന്ന ക്യാംപ് സമസ്ത ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റഹീം ചുഴലി പദ്ധതി വിശദീകരിച്ചു. കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, എ.പി യഅ്കൂബ് ഫൈസി രാമംകുത്ത്, സലീം എടക്കര, അലി ഫൈസി പാവണ, കെ.കെ.എം. അമാനുല്ല ദാരിമി, ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, അബ്ദുറഹിമാന്‍ ദാരിമി, എം.എ സിദ്ദീഖ് മാസ്റ്റര്‍, പറമ്പില്‍ ബാവ, ഹംസ ഫൈസി രാമംകുത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പഞ്ചായത്തുകളെ പ്രതിനധീകരിച്ച് അന്‍വര്‍ ഫൈസി മണിമൂളി, ബഷീര്‍ മൗലവി എടക്കര, ഉസ്മാന്‍ ഫൈസി മൂത്തേടം, സുബൈര്‍ കൂറ്റമ്പാറ അമരമ്പലം, പനോളി മുഹമ്മദ് ഹാജി ചുങ്കത്തറ, യൂസഫ് ചെമ്പാലി നിലമ്പൂര്‍, മുജീബ് കരുളായി, എം.ടി മുഹമ്മദ് ചാലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!