അമിത് ഷായുടെ ഒരു തന്ത്രവും കേരളത്തില്‍ വിലപോകില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഒരു എം.എല്‍.എ.യെ വെച്ച് കേരളത്തിലെ ഭരണം മറിച്ചിടാന്‍ അമിത് ഷായ്ക്ക് എന്തു ചെയ്യാന്‍പറ്റുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
അമിത് ഷായുടെ ഒരു തന്ത്രവും കേരളത്തില്‍ വിലപോകില്ല. ഇടതുപക്ഷത്തിന്റേയും ബി.ജെ.പി.യുടേയും രാഷ്ട്രീയ പകപോക്കല്‍ കണ്ട് കേരള ജനത പകച്ചുനില്‍ക്കുകയാണ്.
സാക്ഷരതയില്‍ മുന്നോട്ടുപോയ കേരളത്തെ രണ്ടുകൂട്ടരും വര്‍ഗീയവത്കരിക്കുകയാണ്. ഒരു കൂട്ടര് വഗീയവത്കരിക്കുമ്പോള് മറ്റൊരു കൂട്ടര് രാഷട്രീയവത്കരിക്കുകയാണ്. ശബരിമലയില്‍ വിശ്വാസികളുടെ വികാരം കണക്കിലെടുക്കണം. സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. യു.ഡി.എഫ്. ആയിരുന്നു ഭരണത്തിലെങ്കില്‍ ശബരിമല വിഷത്തില്‍ കൃത്യമായ നിലപാട് എടുക്കുമായിരുന്നു. നാളെ ശരീഅത്ത് നിയമത്തെക്കുറിച്ചും സമാനമായ വിധിയാണ് കോടതി പറയുന്നതെങ്കില്‍ എല്ലാം അംഗീകരിക്കാനാകില്ല. അവസാന തീരുമാനം കൈകൊള്ളാന്‍ പാര്‍ലമെന്റിനും നിയമസഭക്കുമാണ് അധികാരം. വാക്പോരിനുള്ള ശൗര്യത്തിന്റെ പകുതിയെങ്കിലുമുണ്ടായിരുന്നെങ്കില് വളരെ വേഗം സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബി.ജെ.പിക്കാവുമായിരുന്നു. ശബരിമല വിഷയത്തിലെ ഒത്തുകളിയില്‍ ബി.ജെ.പിക്കും സി.പി.എമ്മും നേട്ടമുണ്ടാവുമെങ്കിലും അവസാനം കേരളം യു.ഡി.എഫിനൊപ്പം അണിനിരക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് സംബന്ധിച്ച് കേസ് കൊടുത്തത് ബി.ജെ.പി.യാണ്. തിരഞ്ഞെടുപ്പ് നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ അവര്‍ കേസ് പിന്‍വലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]