ശ്രദ്ധേയമായി എം.എ ഷഹനാസിന്റെ ‘കലിഡോസ്കോപ്പ്’

സമകാലീന കേരളം അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികെള കുറിച്ചും, ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ ജീവിതങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്യുന്ന നോവലായ ‘കലിഡോസ്കോപ്പ്’ പുറത്തിറങ്ങി. സ്നേഹത്തിന്റേയും പ്രണയത്തിന്റെ മധുരം നിറഞ്ഞ പ്രയാണങ്ങളാണ് നോവലിനെ ഏറെ
ശ്രദ്ധേയമാക്കുന്നത്. ബാഷോ ബുക്സ് പ്രസിദ്ദീകരിച്ച യുവ എഴുത്തുകാരി എം.എ ഷഹനാസ് എഴുതിയ പുസ്തകം ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഒരുപാട് പാഴ്ച്ചെടികള് വളരുന്ന കൂട്ടത്തിലേക്ക് വന്ന ഒരു പൂച്ചെടിയാണ് കലിഡോസ്കോപ്പെന്നാണ് സാഹിത്യകാരന് എം.മുകുന്ദന് പുസ്തകത്തെ കുറിച്ച് അഭിപ്രായപ്പെടുന്നത്. എം.മുകുന്ദന് ചലച്ചിത്രതാരം അനുമോള്‍ക്ക് നല്‍കിയാണ് പ്രകാശനം കര്‍മം നിര്‍വഹിച്ചത്.
കലിഡോസ്കോപ് പ്രകാശനം ചെയ്തുകൊണ്ടു പുസ്തകത്തെ കുറിച്ചു മുകുന്ദന് പറഞ്ഞ വാക്കുകള്‍:
‘സമൂഹത്തില്‍ ഒരുപാട് പേര് എഴുതുന്നുണ്ട് എഴുത്തൊരു ജനാധിപത്യകാര്യമായി മാറിയിരിക്കുകയാണ് അത് വളരെ നല്ലത് തന്നെ പക്ഷെ പുറത്തു വരുന്ന എല്ലാ പുസ്തകങ്ങളും നല്ലതല്ല .നമുക്കറിയാം അത് ഞങ്ങള്‍ ഇന്ന് ഇവിടുന്ന് സംസാരിക്കുകയായിരുന്നു ശ്രദ്ധിക്കപ്പെടുന്ന നല്ല പുസ്തകങ്ങള്‍ വളരെ കുറവാണു ,പക്ഷെ ഈ ഒരു പുസ്തകം ഇവിടെ പ്രകാശിപ്പിച്ച ,പ്രകാശിപ്പിക്കുന്നതിന്റെ മുന്‍പ് പുസ്തകം ആരും വായിക്കാന്‍ പാടില്ല എന്നാണ് എന്നാല്‍ ഞാന്‍ അത് വായിച്ചിട്ടുണ്ട് അത് കൊണ്ട് എനിക്ക് പുസ്തകത്തെ പറ്റി സംസാരിക്കാം അഭിമാനത്തോടെ പറയാം .ഒരുപാട് പാഴ്ചെടികള്‍ വളരുന്ന ഈ സാഹിത്യ ലോകത്തേക്ക് വളരെ ഉയര്‍ന്നു നില്ക്കുന്ന ഒന്നാണ് ഇത് എന്ന് ,ഒരുപാട് പൂവുകള്‍ വിരിയുന്ന പുസ്തകം ആണ് ഇത് ഒരുപാട് പാഴ്ച്ചെടികള് വളരുന്ന കൂട്ടത്തില്‍ ഇങ്ങനെ ഒരു പൂച്ചെടി നമുക്ക് നല്കിയ ഷഹനാസിനെ ഞാന്‍ അഭിനന്ദിക്കുന്നു .ഇതിന്റെ ബാഷോ ബാഷോയുമായി എനിക്കൊരു ബന്ധമുണ്ട് ബാഷോയുടെ ആദ്യത്തെ പുരസ്കാരം എനിക്കാണ് നല്‍കിയത് .അത് ഇതേ ഹാളില്‍ വെച്ച് തന്നെ ഞാന്‍ സ്വീകരിച്ചിട്ടുണ്ട് മാത്രമല്ല അടുത്ത് തന്നെ ബാഷോ എന്റെ ഒരു പുസ്തകവും ഇറക്കുന്നുണ്ട് .അങ്ങനെ ഒരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ട് അങ്ങനെ ഒരു ബന്ധം വികസിക്കുകയാണ് ഞാനും ബാഷോയും കോഴിക്കോടിന്റെ ബന്ധംവും ഞാനും ബാഷോയും ഷഹനാസും ആയി അത് വികസിച്ചു വരട്ടെ .ഈ പുസ്തകത്തെ കുറിച്ച് ആരാണ് കൂടുതല്‍ സംസാരിക്കുക എന്നറിയില്ല ഇക്ബാല്‍ സാര്‍ സംസാരിക്കുമെന്നാണ് വിചാരിക്കുന്നത് മുഖ്യപ്രഭാഷണം അദ്ദേഹത്തിന്റെ ആണ് പക്ഷെ എനിക്ക് ഈ പുസ്തകം വളരെ വ്യത്യസ്തമായി തോന്നി ഒരു ആശയകുഴപ്പം നമ്മളില്‍ ഇത് ഉണ്ടാക്കും ഇതിന്റെ ഒരു പ്രത്യേകത എന്ന് ഇതില്‍ ഒന്നും പൂര്‍ണ്ണമല്ല എന്നതാണ് കഥാപാത്രങ്ങള്‍ സന്ദര്‍ഭങ്ങള്‍ ഒന്നും പൂര്‍ണ്ണമല്ല അപൂര്‍ണ്ണമാണ് ,അപൂര്‍ണ്ണമായ കാര്യങ്ങളിലൂടെ കടന്നു പോവുകയാണ് ദുര്‍ഗ്ഗ എന്ന കഥാപാത്രം ..ബാങ്ക് ഉദ്യോഗസ്ഥയും സാഹിത്യകാരിയുമാണ് ദുര്‍ഗ്ഗ എന്ന കഥാപാത്രം അങ്ങനെ ഒരു സാഹിത്യകാരി കോഴിക്കോട് ഉണ്ട് സുധീര പക്ഷെ സുധീരയും ദുര്‍ഗ്ഗയും ഒരു ബന്ധവുമില്ല .പലകാര്യങ്ങളും അപൂര്‍ണ്ണമായി പറയുന്നു എന്നതാണ് ഇതിന്റെ മനോഹാരിത .ഈ നോവലില്‍ മീ റ്റു കടന്നു വന്നിട്ടുണ്ട് ഷഹനാസ് നോവല്‍ എഴുതി തുടങ്ങിയപ്പോള്‍ മീറ്റു നിലവില്‍ വന്നിട്ടുണ്ടാവില്ല എന്നാലും മീറ്റു ഈ നോവലില്‍ ഉണ്ട് അത് കൊണ്ട് തന്നെ ഈ നോവല്‍ വളരെ കാലിക പ്രസക്തമാണ് എന്നെ സ്പര്‍ശിച്ച ഒന്ന് അതാണ് നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ആദ്യമേ നോവലില്‍ ഉണ്ട് എന്നുള്ളതാണ് അത് വളരെ ശകതമായി ദുര്‍ഗ്ഗ എന്ന കഥാപാത്രത്തിലൂടെ ഷഹനാസ് പറഞ്ഞിരിക്കുന്നു ഇനിയിപ്പോ ദുര്‍ഗ്ഗ അയാളുടെ പേരില്‍ കേസ് കൊടുക്കുമോ എന്നെനിക്കറിഞ്ഞൂടാ ..ഈ മീറ്റു വെളിപ്പെടുത്തലുകള്‍ക്ക് കാലവധി നല്‍കണം അങ്ങനെ നിയമ സാധുത നല്‍കണം അല്ലാതെ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങള്‍ക്ക് ഇപ്പോ നിയമ സാധുത തേടുകയല്ല വേണ്ടത് .ഒരു സിനിമ എടുക്കുകയെങ്കില്‍ അതിനു 3 വര്‍ഷം സമയമുണ്ട് മീടൂ അങ്ങനെ കൊടുക്കേണ്ട ആവിശ്യമില്ല മൂന്നാഴ്ച തന്നെ ധാരാളം ..ഈ നോവലിലെ മീ റ്റു ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് ദുര്‍ഗ്ഗ ഒരു വ്യത്യസ്തയായ കഥാപാത്രം ആണ് മറ്റുള്ളവര്‍ക്കൊക്കെ ചായ കൊടുക്കുകയും സ്വയം ചൂട് വെള്ളം കുടിക്കുകയും ചെയ്യുന്നു ഇനി ഷഹനാസ് അങ്ങനെയാണോ എന്നറിയില്ല ഒരുപാട് പ്രത്യേകത ഉള്ള ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു ഒരു രേഖയെ വികസിപ്പിച്ചു കൊണ്ട് പോവുന്നു എന്ത് കൊണ്ട് ഇങ്ങനെ ഒരു നോവല്‍ എന്നതിന്റ ഉത്തരമാണ് കലിഡോസ്കോപ്പ് എന്ന പേര് അവസാനം നമുക്കത് മനസ്സിലാവും ,ഓരോ ഭാഗത്തും ഓരോ കഥാപാത്രങ്ങള്‍ പൂര്ണ്ണമല്ലതെ വന്നു പോകുമ്പോള്‍ ഞാനാകെ കണ്ഫ്യൂഷന് ആയിപോയി പിന്നെ എനിക്ക് മനസ്സിലായി കലിഡോസ്കോപ്പിലൂടെ കാണുന്ന കാഴ്ചയാണ് ഷഹനാസ് എഴുതിയിരിക്കുന്നത് കാലിഡോസ്കോപ്പിലൂടെ കാഴ്ച്ചകള്‍ കണ്ടു നോവല്‍ എഴുതിയ ലോകത്തിലെ ആദ്യ എഴുത്തുകാരിയാണ് ഷഹനാസ് .എഴുതണമെങ്കില്‍ ആദ്യം കാഴ്ചകള്‍ കാണണം കാണുന്ന കാഴ്ചകള്‍ പലതരത്തിലാണ് വിമാനത്തില്‍ നിന്ന് താഴേക്ക് നോക്കി കാണാം അങ്ങനെ പല രീതിയില്‍ നമുക്ക് എഴുതാം ഷഹനാസ് കലിഡോസ്കോപ്പിലൂടെ കാഴ്ചകള്‍ കണ്ടു എഴുതിയിരിക്കുന്നു കലിഡോസ്കോപ്പിനെ പേനയായി എഴുതിയിരിക്കുന്നു മനസിലാക്കി വന്നാല്‍ ഈ നോവല്‍ താഴെ വെയ്ക്കാന്‍ നമുക്കാവില്ല അല്ലങ്കിലും ഞാനിത് താഴെ വെച്ചിട്ടില്ല പക്ഷെ ഞാന്‍ വായിക്ക ഇത് പുസ്തകമായിട്ടില്ല എന്ന ദുഃഖമുണ്ട് , പുസ്തകത്തിനു ഒരു ഭംഗിയുണ്ട് കുറെ നേരം അത് നോക്കി നില്‍ക്കണം ഒരുപാട് താലോലിച്ചു തൊട്ട് തലോടി ഒന്നു മണപ്പിച്ചു എന്നിട്ടത് വായിക്കണം നെഞ്ചോട് ചേര്‍ത്ത് വെച്ച് ചെറുപ്പം മുതല്‍ ഞാന്‍ അങ്ങനെ ആണ് വായിച്ചു നെഞ്ചില്‍ വെച്ച് കിടന്നുറങ്ങും വെറുതെ വായിച്ചു കളയാനുള്ളതല്ല ഒരു മണമുണ്ട് ശബ്ദമുണ്ട് പേജുകളില്‍ ഒരു തരിപ്പുണ്ട് പുസ്തകത്തിനു ജീവനുണ്ട് സുഗന്ധമുണ്ട് വിചാരമുണ്ട് പുസ്തകം എന്നത് ഒരു ജഡമല്ല ജീവനുള്ള ജീവിക്കുന്ന ഒന്നാണ് ഓര്‍ഗാനിക് ആയിട്ടുള്ള ഒന്നാണ് ആ സുഖം എനിക്ക് ഇതില്‍ നിന്ന് കിട്ടിയില്ല ഇനി ഈ പുസ്തകത്തെ എനിക്ക് ഒന്നൂടി ആസ്വദിച്ചു വായിക്കണം കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല ഷഹനാസ് എന്ന എഴുത്തുകാരി എത്തി കഴിഞ്ഞു ബാഷോ എന്ന പ്രസാധകരും ഇനിയും നല്ല പുസ്തകങ്ങള്‍ ഇറക്കട്ടെ ഷഹനാസ് ഇനിയും നല്ല ബുക്കുകള്‍ എഴുതട്ടെ കലിഡോസ്കോപ്പിലൂടെ ലോകത്തെ നോക്കി കണ്ട ഷഹനാസ് ഇനി എങ്ങനെ നോക്കി കാണുമെന്ന് പ്രതീക്ഷയിലാണ് ഞാന്‍ ചെറിയ പ്രായത്തില്‍ തന്നെ ആ പക്വത ഈ കുട്ടിക്കുണ്ട് അത് കൊണ്ട് തന്നെ എല്ലാ ആശംസകളും നേരുന്നു
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]