‘തേജസ്’ പൂട്ടിയത് ലീഗ് പോരാട്ടത്തിന്റെ വിജയമെന്ന് കെഎം ഷാജി

കണ്ണൂര്‍: എന്‍ഡിഎഫിനെതിരെ ലീഗ് നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ‘തേജസ്’ ദിനപത്രം
പൂട്ടാന്‍ കാരണമെന്ന് കെഎം ഷാജി എംഎല്‍എ. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അമിത് ഷാ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത് സിപിഎം ആര് എസ് എസ്സിനെ ജനാധിപത്യ വിരുദ്ധമായി പ്രതിരോധിച്ചതിന്റെ ഫലമാണെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന് താഴെ കെഎം ഷാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് രംഗത്തെത്തി. എംകെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനെ ബന്ധപ്പെടുത്തിയും ജന്മഭൂമിയോട് നടത്താത്ത എന്ത് പോരാട്ടമാണ് തേജസിനോട് നടത്തിയതെന്നും പ്രതികൂലിക്കുന്നവര്‍ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സീന്‍: 1
തേജസ്സ് പത്രം പൂട്ടിക്കെട്ടി അതിന്റെ മാനേജ്മെന്റ് അതോറിറ്റിയായ എസ് ഡി പി ക്കാര് കോഴിക്കോട് വിടുകയാണ്.
സീന്‍:2
ആദ്യ ആകാശ യാത്രയിലൂടെ പിണറായി വിജയന് ഉദ്ഘാടനം ചെയ്യാന്‍ കിനാവ് കണ്ടിരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍, സിപിഎമ്മിന്റെ തലക്കു മീതെ ഇടിമിന്നല്‍ പോലെ വന്നിറങ്ങി, നഗരമധ്യത്തിലെ ബി ജെ പിയുടെ ഓഫീസ്സ് ഉദ്ഘാടനം ചെയ്യാന്‍ വരുന്ന അമിത് ഷാ.
ആദ്യത്തേത്, എന്‍ ഡി എഫിനെതിരെ നാം നടത്തിയ ആശയപരമായ ജനാധിപത്യ പോരാട്ടത്തിന്റെ വിജയം. അതിന്റെ ഏറ്റവും പുതിയ റിസള്‍ട്ട്.
രണ്ടാമത്തേത്, കൊന്നും കൊലവിളിച്ചും വ്യാജ രക്തസാക്ഷികള്‍ക്ക് ജന്മം നല്കാന് പരസ്പരം അവിശുദ്ധ സന്ധിയിലേര്പ്പെട്ടും ജനാധിപത്യവിരുദ്ധമായി സി പി എം ആര് എസ് എസ്സിനെ പ്രതിരോധിച്ചതിന്റെ ഫലം. അതിന്റെ ഒടുവിലത്തെ റിസള്‍ട്ട്.
സൗത്താഫ്രിക്കയില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു ചൊല്ലുണ്ട്. ‘നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ബാരിസ്റ്ററെ തന്നു. ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു മഹാത്മാവിനെയും..എന്ന് പറഞ്ഞാല്‍ നല്‍കിയതിന്റെ മൂല്യമായിരിക്കും തിരിച്ചു കിട്ടുന്നതെന്ന് ചുരുക്കം ചുരുക കൊം
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]