നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല ബസ് സമരം
മലപ്പുറം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരുവിഭാഗം സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരം നടത്തും. കേരളാ സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഫോറം പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്, ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് ട്രഷറര്‍ വി.എസ് പ്രദീപ്, ടി.വി വര്‍ഗീസ് പങ്കെടുത്തു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]