തിരൂര്‍ പയ്യനങ്ങാടിയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു യുവാവ് മരിച്ചു

താനൂര്‍: ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഒഴൂര്‍ പുല്‍പ്പറമ്പ് സ്വദേശി കാഞ്ഞിരത്തിങ്കല്‍ രാജേന്ദ്രന്(23) മരിച്ചു. തിരൂര്‍ പയ്യനങ്ങാടിയില്‍ വെച്ച് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് മരണം. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നിനാണ് സംഭവം. പിതാവ്: കാര്ത്തികേയന്, അമ്മ: ഗിരിജ. സഹോദരങ്ങള്‍: അജിത, ലിജിത. താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുവളപ്പില്‍ സംസ്കരിച്ചു.
RECENT NEWS

നിലമ്പൂരിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ സന്ദർശിച്ചു
മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജില്ലയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിൽ കെ.എ.എസ് ട്രെയിനി [...]