മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്സിറ്റി പ്രതിനിധികളുമായി ഡോ. ബഹാഉദ്ദീന്‍ നദ്വി കൂടിക്കാഴ്ച നടത്തി
തിരൂരങ്ങാടി: മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റി പ്രതിനിധികളുമായി ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വി.സി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂടിക്കാഴ്ച നടത്തി. മൗലാനാ ആസാദ് ഉര്‍ദു യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അസ്ലം പര്‍വേസിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അക്കാദമിക രംഗത്ത് യുജിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധ്യമാകുന്ന തരത്തില്‍ ഇരു കലാശാലകളും യോജിച്ചുപ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. ഇതര സംസ്ഥാനങ്ങളിലെ ഉര്‍ദു വിദ്യാര്‍ത്ഥികളുടെ സമന്വയ പഠനത്തിനായി ദാറുല്‍ഹുദായില്‍ സംവിധാനിച്ച നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് സന്ദര്‍ശിക്കാനും വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും വാഴ്സിറ്റിയിലെത്താമെന്ന് ഡോ. പര്‍വേസ് വ്യക്തമാക്കി. വാഴ്സിറ്റിയിലെ അറബിക് വിഭാഗം മേധാവി ഡോ. സയ്യിദ് അലീം അശ്റഫി ജൈസി, ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ അസ്ലം ഹുദവി കൊണ്ടോട്ടി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]