ഗിന്നസ് ബുക്കില്‍ ഇടംനേടി മലപ്പുറത്തെ വിദ്യാര്‍ഥികള്‍

കോട്ടക്കല്‍: ഗിന്നസ് ബുക്കില്‍ ഇടംനേടി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് എസിലെ വിദ്യാര്‍ഥികള്‍. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സയന്‍സ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മുംബൈ ഐ.ഐ.ടി യില്‍ നടന്ന സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്‌സ് വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി 5700 വിദ്യാര്‍ഥികള്‍ ഒന്നിച്ച് സോളാര്‍ വിളക്ക് തെളിയിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഇതില്‍ പങ്കെടുത്ത പി.കെ.എം.എം.ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ടി.കെ.ഫില്‍ദ, മുഹമ്മദ് ഷദീദ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവര്‍ സ്‌കൂളിന്റെയും ജില്ലയുടെയും അഭിമാനമായി മാറി.
സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകി ഇവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. അനുമോദന ചടങ്ങ് മാനേജര്‍ ബഷീര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അക്കാദമിക് കണ്‍വീനര്‍ പി.എം.ആശിഷ്, അബിതാകുമാരി, കെ.ഹബീബ, സി.അനീഷ് പ്രസംഗിച്ചു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]