താനൂരില്‍ സിപിഎമ്മില്‍ നിന്നും പിഡിപിയില്‍ നിന്നും രാജിവെച്ച് പ്രവര്‍ത്തകര്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു

താനൂരില്‍ സിപിഎമ്മില്‍ നിന്നും പിഡിപിയില്‍ നിന്നും രാജിവെച്ച് പ്രവര്‍ത്തകര്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു

താനൂര്‍: താനൂര്‍ മേഖലയില്‍നിന്ന് സിപിഎമ്മില്‍ നിന്നും പിഡിപിയില്‍ നിന്നും രാജിവെച്ച് പ്രവര്‍ത്തകര്‍ മുസ്ലിംലീഗില്‍ ചേര്‍ന്നതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.

സിപിഎമില്‍ നിന്നും രാജിവെച്ചു മുസ്ലിം ലീഗില്‍ ചേര്‍ന്ന താനൂര്‍ മുനിസിപ്പാലിറ്റി പതിനാറാം ഡിവിഷനിലെ എന്‍. മുഹമ്മദാലിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മെംബെര്‍ഷിപ് നല്‍കി.
മേഖല സെക്രട്ടറി ജാഫര്‍ പിയും പിഡിപിയില്‍ നിന്ന് രാജിവെച്ച്മുസ്ലിം ലീഗ് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചതായും അറിയിച്ചു. ഇരുവര്‍ക്കും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ്പ് നല്‍കി. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ടിപിഎം അബ്ദുല്‍ കരിം, സെക്രട്ടറി അഡ്വ. കെ.പി സെയ്തലവി, ഇ. പി കുഞ്ഞാവ, സലീം, സിപി സുലൈമാന്‍, ഇസ്മായില്‍ എന്‍.പി, ഷരീഫ്, റബീഷ്, ഹസീര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!