പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ അന്തരിച്ചു

പറപ്പൂര്‍ സി.എച്ച്  ബാപ്പുട്ടി മുസ്ലിയാര്‍ അന്തരിച്ചു

മലപ്പുറം: പ്രമുഖ മത പണ്ഡിതനും സൂഫീ വര്യനും പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജ് സ്ഥാപകനുമായ പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്ലിയാര്‍(68) അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് സബീല്‍ കാമ്പസ് മസ്ജിദില്‍ നടക്കും. പറപ്പൂര്‍ വട്ടപ്പറമ്പിലെ വസതിയില്‍ വെച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം.

മക്കള്‍: റഹ്മത്ത്, അഹമ്മദ് കുഞ്ഞീന്‍, നുസ്റത്ത്, മുഹമ്മദ് സ്വാലിഹ്. മരുമക്കള്‍: സലാം ഹുദവി ചെമ്മാട്, ഉബൈദ് അന്‍വരി, നൂറുല്‍ ബിശ്രിയ.
ദാറുല്‍ഹുദാ സഹസ്ഥാപന കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു

Sharing is caring!