തിരൂരില്‍ ഒരുദിവസം മാത്രംപ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

തിരൂരില്‍ ഒരുദിവസം മാത്രംപ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: തിരൂരില്‍ ഒരുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തിരൂര്‍ പൊറ്റത്തപ്പടിയിയിലെ ‘അമ്മ തൊട്ടിലില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ഡോ. സുകുമാരി സുകുമാരന്റെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ തൊട്ടിലില്‍ കിടത്തി കടന്നുകളയുകയായിരുന്നു.
കുഞ്ഞിനെ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറും. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Sharing is caring!