തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരാധനാലയ അനുമതി പരിഗണനയില്‍: മന്ത്രി ജലീല്‍

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരാധനാലയ അനുമതി പരിഗണനയില്‍: മന്ത്രി ജലീല്‍

കൊണ്ടോട്ടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആരാധനാലയ നിര്‍മാണത്തിന് അനുമതി നല്‍കാവുന്ന നിയമം സര്‍ക്കാറിന്റെ പരിഗണയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

കൊട്ടപ്പുറം ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷ് ഭരണ കാലത്ത് ജില്ലാ കലക്ടര്‍മാരുടെ അനുമതിയില്‍ മാത്രമേ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. പ്രഥമ കേരള സര്‍ക്കാര്‍ ഈ നിയമം എടുത്തു കളഞ്ഞു.

10 വര്‍ഷം മുമ്പ് ഈ നിയമം സംസ്ഥാനത്ത് പുനസ്ഥാപിക്കുകയുണ്ടായി. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമം വീണ്ടും കൊണ്ടുവരുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. റഹ്മത്തുല്ല സഖാഫി എളമരം വിഷയം അവതരിപ്പിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ഉമ്മര്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി അബ്ദുല്ല, ടി പി നജ്മുദ്ദീന്‍, പി പി മൂസ (കോണ്‍ഗ്രസ്), രാമചന്ദന്‍ (ബി ജെ പി), കെ കെ സമദ് (സി പി ഐ) സംസാരിച്ചു. പി വി അന്‍വര്‍ കൊട്ടപ്പുറം നന്ദി പറഞ്ഞു.

Sharing is caring!