മക്കരപ്പറമ്പില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടി പളളിയാലില് അബുവിന്റെ മകന് ജാനിഫ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 7ന് മക്കരപ്പറമ്പ് അമ്പലപ്പടിയിലായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജാനിഫ് ഓടിച്ചിരുന്ന ബൈക്കില്‍ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
മങ്കട വിഎച്ച്എസ്ഇയില് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. കൂട്ടിലങ്ങാടി പാറടി ജുമൈലയാണ് മാതാവ്. സഹോദരങ്ങള്‍: ജാബിര്‍, ഷാഫിര്‍, സല്മാന്, യാഷിര്‍, സജ്ല. കബറടക്കം ഇന്ന് കൂട്ടിലങ്ങാടി പാറടി ജുമാ മസ്ജിദില്‍
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]