ഭക്ഷണത്തില്‍ വിഷം കലര്‍ന്നു കുടുംബനാഥന്‍ മരണപ്പെട്ടു മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

തിരൂര്‍ :ഭക്ഷണത്തില്‍ വിഷം കലര്‍ന്നതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ മരണപ്പെട്ടു. മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ കൂട്ടായി സ്വദേശി അരയന്റെ പുരക്കല്‍ കുഞ്ഞാവ (65)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.ഇയാളുടെ ഭാര്യ കദീജ(57), മകന്‍ കബീര്‍(27), കബീറിന്റെ സഹോദരി ഫാത്തിമയുടെ മൂന്ന് മാസംപ്രായമായ കുട്ടി എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷണശേഷം കിടന്നുറങ്ങിയതായിരുന്നു.വയറിളക്കവും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]