കൊട്ടപ്പുറം സംവാദത്തിന് മൂന്നര പതിറ്റാണ്ട്; കൊട്ടപ്പുറം ഇസ്ലാമിക് കോംപ്ലക്സ് തിങ്കളാഴ്ച്ച നാടിന് സമര്‍പ്പിക്കും

മലപ്പുറം: ചരിത്രപ്രസിദ്ധമായ കൊട്ടപ്പുറം സംവാദത്തിന്റെ 35ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊട്ടപ്പുറത്ത് നിര്‍മിച്ച കൊട്ടപ്പുറം ഇസ്ലാമിക് കോംപ്ലക്സ് തിങ്കളാഴ്ച്ച അഖിലേന്ത്യാ സുന്നി ഇംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നാടിന് സമര്‍പ്പിക്കും. ബഹുമുഖ പദ്ധതികള്‍ ലക്ഷ്യമിട്ടാണ് കൊട്ടപ്പുറത്ത് ഇസ്ലാമിക കോംപ്ലക്സ് നിര്‍മിച്ചത്.
തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടിന് പി അബ്ദുല്‍ അസീസ് മുസ്ലിയാര് കൊട്ടപ്പുറം പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന അുസ്മരണ സംഗമം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. കാല്പാടുകള് കനകചുവടുകള് എന്ന വിഷയം തറയിട്ടാല്‍ ഹസന് സഖാഫി അവതരിപ്പിക്കും. ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിക്കും.
മൂന്ന് മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഇസ്ലാം സമാധാന സന്ദേശം എന്ന വിഷയം എസ്വൈഎസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം അവതരിപ്പിക്കും. എംഎല്‍എമാരായ ടിവി ഇബ്രാഹീം, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ സംസാരിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
വൈകീട്ട് ആറിന് കൊട്ടപ്പുറം ഇസ്ലാമിക് കോംപ്ലക്സ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്്റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് അനുഗ്രഹഭാഷണം നടത്തും. കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് സംവാദ അനുസ്മരണ പ്രഭാഷണവും എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്റഹിമാന് സഖാഫി സന്ദേശ ഭാഷണവും നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തും.
കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, അബൂഹനീഫല്‍ ഫൈസി തെന്നല, കൂറ്റമ്പാറ അബ്ദുര്‍ഹ്മാന്‍ ദാരിമി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട് സംസാരിക്കും. സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഷറഫുദ്ദീന് ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് പികെഎസ് മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
RECENT NEWS

മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞ് വീണു മരിച്ചു. സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റിഹാൻ (16) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ റിഹാൻ ബസിൽ നാട്ടിലേക്ക് മടങ്ങും വഴി ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവശ [...]