കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞതായി സാക്ഷിമൊഴി

കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍  അക്രമികള്‍ സഞ്ചരിച്ച വാഹനം  തിരിച്ചറിഞ്ഞതായി സാക്ഷിമൊഴി

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ അക്രമികള്‍ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞതായി സാക്ഷിമൊഴി. കൃത്യംനടത്താനായി കെഎല്‍ 7 പി 6033 നമ്പറിലുള്ള പച്ച ടാറ്റാ സുമോയിലാണ് മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാര്‍ കുനിയില്‍ എത്തിയതെന്നാണ് മൊഴി. കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു 48), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് (37) എന്നിവരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയശേഷം ഇതേ വാഹനത്തില്‍ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും കൊന്നാലത്ത് ഹുസൈന്‍ മഞ്ചേരി കോടതിയില്‍ മൊഴിനല്‍കി.

കാക്കിഷര്‍ട്ട് ധരിച്ച ഏഴാം പ്രതി ഫസല്‍ റഹ്മാനാണ് വാഹനം ഓടിച്ചിരുന്നത്. പ്രതിയെയും പ്രതി ധരിച്ച വസ്ത്രവും ഹുസൈന്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച എട്ട് സാക്ഷികളെ മൂന്നാം അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി മൃദുലമുമ്പാകെ വിസ്തരിച്ചു. വെള്ളിയാഴ്ച സ്വകാര്യ മൊബൈല്‍ഫോണ്‍ സര്‍വീസ് ദാതാക്കളായ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെ വിസ്തരിക്കും.

2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി ഇ എം കൃഷ്ണന്‍ നമ്പൂതിരി, വരവത്ത് മനോജ്, ഷറഫുദ്ദീന്‍ മുസ്ല്യാര്‍, വി പി വിപിന്‍നാഥ് എന്നിവര്‍ ഹാജരായി. പ്രതികള്‍ക്കായി അഭിഭാഷകരായ യു എ ലത്തീഫ്, കെ രാജേന്ദ്രന്‍, എം പി ലത്തീഫ് എന്നിവരും ഹാജരായി. കേസില്‍ ദൃക്‌സാക്ഷികളുള്‍പ്പെടെ 365 സാക്ഷികളാണുള്ളത്.

Sharing is caring!