ഒരുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഖബര്‍ പൊളിച്ചെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി, സംഭവം മഞ്ചേരിയില്‍
മഞ്ചേരി: മഞ്ചേരിയില്‍ രുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഖബര്‍ പൊളിച്ചെടുത്ത്
വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്തി. മഞ്ചേരി പട്ടര്‍കുളം പരേതനായ പുത്തലത്ത് മൊയ്തീന് മകള്‍ ആയിഷയുടെ മൃതദേഹമാണ് പെരിന്തല്‍മണ്ണ ആര്.ഡി.ഒ യുടെ നിര്‍ദേശപ്രകാരം ഏറനാട് തഹസില്‍ദാര്‍ പി.സുരേഷ്, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി.ഷൈജു, എസ്.ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, മഞ്ചേരി മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്ജന് ഡോ. സഞ്ജയ്, ബന്ധുക്കള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 13നാണു ആയിഷ ഭര്‍തൃ വീട്ടില്‍ മരണപ്പെട്ടത്.
രാവിലെ വീട്ടിനകത്തു അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ഭാര്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതായി ഭര്‍ത്താവു പുല്ലാര മുതിരിപ്പറമ്പ് പെരപ്പുറത്തു ഉസ്മാന് പറഞ്ഞിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുമ്പ് രോഗി മരണപ്പെട്ടാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് ചട്ടം. എന്നാല്‍ ആയിഷയുടെ മരണത്തില്‍ അന്ന് ആരും സംശയമുന്നയിക്കാത്തതിനാല് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ വിട്ടയക്കുകയായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും മൊഴിയെടുത്തിരുന്നുവെങ്കിലും ആരും ദുരൂഹത ആരോപിച്ചിരുന്നില്ലെന്ന് എസ്.ഐ അബ്ദുല്‍ ജലീല്‍ പറഞ്ഞു. എന്നാല്‍ സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് സംശയങ്ങള്‍ ഉയര്‍ന്നത്. ആയിഷ ജനലില്‍ തൂങ്ങി മരിച്ചതാണെന്ന് ചില അയല്‍ക്കാരും സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ചതാണെന്ന് മറ്റു ചിലരും ആരോപിച്ചതോടെയാണ് സംശയം ബലപ്പെട്ടത്.
തുടര്‍ന്ന് സഹോദരന് ഹുസൈന് ബന്ധുവായ അഭിഭാഷകന്റെ സഹായത്തോടെ മലപ്പുറം ജില്ലാപൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ആയിഷയുടെ മരണകാരണം വ്യക്തമാക്കണമെന്നായിരുന്നു ആവശ്യം. മലപ്പുറം പുല്ലാര മുതിരിപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്ത മൃതദേഹം ഇന്ന് രാവിലെ എട്ടോടെ പുറത്തെടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]