കെ.എസ്.ആര്‍.ടി.സിയ്ക്ക് മുസ്ലിംലീഗ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ധനസഹായം നല്‍കില്ലെന്ന് കെ.പി.എ. മജീദ്

കെ.എസ്.ആര്‍.ടി.സിയ്ക്ക് മുസ്ലിംലീഗ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ധനസഹായം നല്‍കില്ലെന്ന് കെ.പി.എ. മജീദ്

മലപ്പുറം: കെ.എസ്.ആര്‍.ടി.സിയ്ക്ക് മുസ്ലിംലീഗ് ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ ധനസഹായം നല്‍കില്ലെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഷ്ടത്തിലോടുന്ന കേരള സ്‌റ്റേറ്റ് ബാങ്കുമായി ലാഭത്തിലുള്ള ജില്ലാബാങ്കുകളെ ലയിപ്പിക്കുകയാണ്. കേരളബാങ്കിന്റെ ശാഖകളായി ജില്ലാ ബാങ്കുകള്‍ മാറുന്നതോടെ ലോണ്‍ ഉള്‍പ്പെടെ ലഭിക്കാന്‍ പ്രയാസം നേരിടും. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കാണ് കേരള ബാങ്ക് വരുന്നത് കൂടുതല്‍ ഗുണം ചെയ്യുക. എല്ലാ ജില്ലാബാങ്കുകളും ജനറല്‍ബോഡിയില്‍ അനുകൂലമായി പ്രമേയം പാസാക്കിയാല്‍ മാത്രമെ കേരള ബാങ്ക് നിലവില്‍ വരൂ. യുഡിഎഫ് ഭരണം നിലനില്‍ക്കുന്ന മലപ്പുറം, വയനാട്, കാസര്‍ഗോഡ്, കോട്ടയം, ഇടുക്കി എന്നീ ജില്ലാബാങ്കുകളില്‍ ജനറല്‍ബോഡി യോഗത്തില്‍ കേരള ബാങ്കിനെ എതിര്‍ത്ത് വോട്ട് ചെയ്യും. കേരളബാങ്ക് സര്‍ക്കാര്‍ ആരംഭിക്കുന്നത് തന്നെ സഹകരണമേഖലയുടെ നിയന്ത്രണം വരുതിയിലാക്കാനാണെന്നും കെ.പി.എ. മജീദ് ആരോപിച്ചു. കേരളബാങ്ക് എന്ന സംവിധാനത്തെ എതിര്‍ക്കുമെന്ന്  മജീദ് പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. .യു.എ. ലത്തീഫും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!