മദ്യവ്യാപനത്തിനെതിരെ മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണ

മദ്യവ്യാപനത്തിനെതിരെ മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണ

മലപ്പുറം: കേരളസര്‍ക്കാരിന്റെ മദ്യവ്യാപന നയത്തിനെതിരെ നാളെ ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണ നടത്തും. മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറക്കുമെന്ന് പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്‍കിയവര്‍ ഇപ്പോള്‍ മദ്യവ്യാപനം നടത്താനുള്ള ധൃതിയിലാണ്. മദ്യമുതലാളിമാരുടെ പക്കല്‍നിന്നും കോടികള്‍ വാങ്ങി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മലപ്പുറം- കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് പരിസരം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
നിലമ്പൂര്‍ – ആര്യാടന്‍ മുഹമ്മദ്
മഞ്ചേരി – സീതിഹാജി ബസ്സ്റ്റാന്റ് പരിസരം: എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി.എം. ജോണി
ഏറനാട്- അരീക്കോട്: പി.വി. അബ്ദുല്‍വഹാബ് എം.പി, ഒ.ജെ. ബി.ജു
കോട്ടക്കല്‍- ബസ്സ്റ്റാന്റ് പരിസരം: എം.പി. അബ്ദുസ്സമദ് സമദാനി, വെന്നിയൂര്‍ മുഹമ്മദ്കുട്ടി
വേങ്ങര- അഡ്വ. യു.എ. ലത്തീഫ്
പൊന്നാനി- പെരുമ്പടപ്പ് പുത്തന്‍പള്ളി: പി.ടി. അജയ്മോഹന്‍

Sharing is caring!